'കാരവാനിലേക്ക് വിളിച്ച് 25 ലക്ഷം രൂപ തന്നു'; ആ സിനിമ നിന്നു പോകാഞ്ഞത് സുരേഷ് ഗോപി തന്ന സഹായം കൊണ്ട്, അനൂപ് മേനോന്‍ പറയുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 29 ഓഗസ്റ്റ് 2022 (14:56 IST)

അനൂപ് മേനോന്റെ ഡോള്‍ഫിന്‍ എന്ന സിനിമയ്ക്ക് രക്ഷകനായി എത്തി സുരേഷ് ഗോപി. ചിത്രം നിന്നു പോകുമെന്ന് അവസ്ഥയിലൂടെ കടന്നുപോകുന്ന സമയം. അന്ന് സാമ്പത്തികമായി തന്നെ സഹായിച്ച സുരേഷ് ഗോപിയുടെ കുറിച്ച് അനൂപ് മേനോന്‍.

കാരവാനിലേക്ക് തന്നെ വിളിച്ച് കെട്ട് പൈസ എടുത്ത് തന്നു.എന്നിട്ട് അദ്ദേഹം പടം തീര്‍ക്കാന്‍ പറഞ്ഞു. എനിക്ക് ഏറ്റവും പ്രിയപ്പെട്ടൊരു കഥാപാത്രമാണത്. ഒരിക്കലും ചിത്രം നിന്നുപോകരുതെന്നും അദ്ദേഹം പറഞ്ഞു. 25 ലക്ഷം രൂപയാണ് കയ്യില്‍ തന്നത്. ഒരിക്കലും മറക്കാനാകാത്ത കാര്യമാണത്. ഏറ്റവും മികച്ച മനുഷ്യരില്‍ ഒരാളാണ് അദ്ദേഹമെന്ന് അനൂപ് മേനോന്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :