'കോമഡിയില്‍ തുടങ്ങി സൂപ്പര്‍ഹീറോ ചിത്രമാകുന്ന മിന്നല്‍ മുരളി', സിനിമയെക്കുറിച്ച് സംവിധായിക അഞ്ജലി മേനോന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 18 ഡിസം‌ബര്‍ 2021 (15:01 IST)

മിന്നല്‍ മുരളി കാണാനായി കാത്തിരിക്കുകയാണ് സിനിമ ലോകം. ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ അടുത്തിടെ നടന്നിരുന്നു. സംവിധായിക അഞ്ജലി മേനോനും വേള്‍ഡ് പ്രീമിയറിന്റെ പ്രേക്ഷകയായിരുന്നു. സിനിമ കണ്ട ശേഷം തന്റെ റിവ്യൂ പങ്കുവെച്ചിരിക്കുകയാണ് അഞ്ജലി.

ഒരു നാട്ടിന്‍പുറത്തെ ഒരു കോമഡി ചിത്രമായി ആരംഭിച്ച് ഒരു സൂപ്പര്‍ഹീറോ ചിത്രമെന്ന നിലയില്‍ വികസിക്കുന്ന രീതിയിലാണ് സിനിമയുടെ ഘടനയെന്ന് പറഞ്ഞുകൊണ്ടാണ് അഞ്ജലി മേനോന്റെ കുറിപ്പ്.

'ഫാന്റസിയുടെ തലത്തില്‍ നില്‍ക്കുമ്പോഴും പ്രാദേശിയമായ ഫ്‌ളേവര്‍ ഉണ്ട് ഈ ചിത്രത്തിന്. ബേസിലും ടൊവീനോയും ഗുരു സോമസുന്ദരവും സോഫിയ പോളുമൊക്കെ ഏറെ ഉത്സാഹത്തോടെയാണ് അവിടെ എത്തിയത്. ചിത്രം തുടങ്ങുന്നതിനു മുന്‍പുതന്നെ അവര്‍ ഞങ്ങളുടെ മനംകവര്‍ന്നിരുന്നു. ഇന്ത്യയിലെ യഥാര്‍ഥ സിനിമ രാജ്യം മുഴുവനുമുള്ള പ്രേക്ഷകര്‍ക്കു മുന്നില്‍ സ്ഥാനം പിടിക്കുന്ന ഒരു മുന്നേറ്റത്തിനാണ് ഇതോടെ തുടക്കം കുറിച്ചിരിക്കുന്നത്. ആ സിനിമകള്‍ ഏറെ അര്‍ഹിക്കുന്ന ഒന്നാണ് അത്'-അഞ്ജലി കുറിച്ചു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :