അമല പോളിന്റെ സ്വിം സ്യൂട്ട് ചിത്രങ്ങള്‍ കണ്ടോ? ഹോട്ടെന്ന് ആരാധകര്‍

രേണുക വേണു| Last Modified ശനി, 22 ജനുവരി 2022 (15:58 IST)

സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി അമല പോളിന്റെ സ്വിം സ്യൂട്ട് ചിത്രങ്ങള്‍. സ്വിമ്മിങ് പൂളില്‍ നിന്ന് ഹോട്ടായി നടന്നുവരുന്ന താരത്തിന്റെ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് ആരാധകര്‍ ഏറ്റെടുത്തു. ഹോട്ട് ആന്റ് സ്റ്റൈലിഷ് എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ ആരാധകരുടെ കമന്റ്.


സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അമല. തന്റെ പുത്തന്‍ ഫോട്ടോഷൂട്ടുകള്‍ അമല സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് വ്യത്യസ്ത ലുക്കുകളില്‍ താരം പ്രത്യക്ഷപ്പെടാറുണ്ട്. സ്‌റ്റൈലിഷ് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും അമല പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

1991 ഒക്ടോബര്‍ 26 ന് എറണാകുളത്തെ ആലുവയിലാണ് അമലയുടെ ജനനം. മോഡലിങ്ങിലൂടെയാണ് അമല സിനിമയിലേക്ക് എത്തിയത്. മോഹന്‍ലാല്‍ ചിത്രം റണ്‍ ബേബി റണ്‍, ഫഹദ് ഫാസില്‍ ചിത്രം ഒരു ഇന്ത്യന്‍ പ്രണയകഥ എന്നിവയാണ് അമലയുടെ ആദ്യകാല സൂപ്പര്‍ഹിറ്റുകള്‍. തമിഴില്‍ മൈന എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രശംസ നേടി.

2014 ല്‍ സംവിധായകന്‍ എ.എല്‍.വിജയ് അമലയുടെ കഴുത്തില്‍ മിന്നുകെട്ടി. പ്രണയ വിവാഹമായിരുന്നു ഇരുവരുടേയും. ഈ ബന്ധം അധികം നീണ്ടുനിന്നില്ല. 2017 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :