ഇതാര് മത്സ്യകന്യകയോ ! ഞെട്ടിച്ച് അമല പോള്‍ (പുതിയ ചിത്രങ്ങള്‍)

രേണുക വേണു| Last Modified ശനി, 25 സെപ്‌റ്റംബര്‍ 2021 (21:33 IST)

വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുള്ള താരമാണ് തെന്നിന്ത്യന്‍ നായിക അമല പോള്‍. ഇപ്പോള്‍ ഇതാ കടല്‍തീരത്തുനിന്നുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. വളരെ സ്റ്റൈലിഷ് ആയാണ് അമലയെ ഈ ചിത്രങ്ങളില്‍ കാണുന്നത്.


1991 ഒക്ടോബര്‍ 26 നാണ് അമല പോളിന്റെ ജനനം. മോഡലിങ്ങിലൂടെയാണ് അമല സിനിമയിലേക്ക് എത്തിയത്.


തമിഴ് ചിത്രം സിന്ധി സാമവേലിയിലൂടെയാണ് അഭിനേത്രി എന്ന നിലയില്‍ അമല ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് ഇറങ്ങിയ മൈനയും ദൈവതിരുമകനും അമലയ്ക്ക് തെന്നിന്ത്യയില്‍ പ്രശസ്തി നേടികൊടുത്തു.


മലയാളത്തില്‍ ജോഷി ചിത്രം റണ്‍ ബേബി റണ്ണില്‍ അമല മോഹന്‍ലാലിന്റെ നായികയായി.


ഒരു ഇന്ത്യന്‍ പ്രണയകഥ, മിലി, ലൈലാ ഓ ലൈലാ, ഷാജഹാനും പരീക്കുട്ടിയും എന്നിവയാണ് അമലയുടെ മറ്റു ശ്രദ്ധിക്കപ്പെട്ട മലയാള സിനിമകള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :