അനു മുരളി|
Last Modified ശനി, 11 ഏപ്രില്‍ 2020 (12:50 IST)
മലയാളികളുടെ പ്രിയ താരമാണ് അല്ലു അർജുൻ. കേരളം തന്റെ രണ്ടാം വീടാണെന്ന് അല്ലു തന്നെ പലതവണ പറഞ്ഞിട്ടുണ്ട്.
മല്ലു അർജുൻ എന്നാണ് മലയാളികൾ അദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്നത്. മലയാളം ഒരു പ്രതിസന്ധിയിൽ പെടുമ്പോഴൊക്കെ അദ്ദേഹം കൈത്താങ്ങായി എത്താറുണ്ട്. കേരളത്തിൽ പ്രളയം വന്നപ്പോഴും സഹായവുമായി എത്തിയിരുന്നു.
ഒരുകാലത്ത് തമിഴ് ഒഴിച്ച് മറ്റുള്ള അന്യഭാഷ സിനിമകൾ എന്ന് പറഞ്ഞാൽ ഭൂരിഭാഗം മലയാളികൾക്കും ഒരുത്തരമേ ഉണ്ടാവുകയുള്ളു, അല്ലു അർജുൻ. അല്ലുവിന്റെ ആര്യ, ഹാപ്പി, ബണ്ണി തുടങ്ങിയ ചിത്രങ്ങൾ കേരളത്തിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. അന്നുമുതൽ മലയാളികൾ അല്ലുവിനെ ചേർത്തു പിടിച്ചിട്ടുണ്ട്. തന്നെ എന്നും പിന്തുണച്ചവരാണ് മലയാളികൾ എന്നും മല്ലു അർജുൻ എന്ന് വിളിക്കുന്നതിൽ അഭിമാനമേ ഉള്ളുവെന്നും
അല്ലു അർജുൻ വ്യക്തമാക്കിയിട്ടുണ്ട്.
കൊവിഡ് 19 പടർന്നു പിടിക്കുന്ന ഈ സമയത്ത് കേരളത്തിനായി അദ്ദേഹം 25 ലക്ഷം നൽകിയിരുന്നു. ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കണമെന്ന തന്റെ ആഗ്രഹം പലപ്പോഴും അല്ലു തുറന്നു പറഞ്ഞിട്ടുണ്ട്. രാജ്യത്താകമാനം മലയാളം സിനിമകള്‍ ശ്രദ്ധനേടുന്നുണ്ടെന്നാണ് അല്ലു അര്‍ജുന്‍ പറയുന്നത്.
‘മലയാള
സിനിമ ഒരുപാട് മാറി. മികച്ച സിനിമകള്‍ സൃഷ്ടിക്കുന്ന ഇടമായി മലയാളം മാറി. ഒരുപാട് നല്ല സംവിധായകരും നടന്മാരും മലയാളത്തിൽ വന്നു. രാജ്യത്താകമാനം മലയാളം സിനിമകള്‍ ശ്രദ്ധനേടുന്നുണ്ട്. നിവിൻ പോളിയുടെ പ്രേമവും ദുൽഖർ സൽമാന്റെ ചാർലിയും അതിനൊരു ഉദാഹരണമാണ്. ബോളിവുഡ് താരങ്ങള്‍ക്കൊപ്പമിരിക്കുമ്പോഴും അവര്‍ മലയാള സിനിമയെക്കുറിച്ച് പറയാറുണ്ട്.’
‘മലയാളത്തിൽ അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. അവസരം ലഭിക്കുകയാണെങ്കിൽ മോഹന്‍ലാലിനൊപ്പമോ മമ്മൂട്ടിയുടെ ഒപ്പമോ ആകണമെന്നാണ് ആഗ്രഹം. യുവനിരയില്‍ ആര്‍ക്കൊപ്പം എന്ന് ചോദിച്ചാല്‍, അത് പൃഥ്വിരാജിനൊപ്പമോ ദുല്‍ഖറിനൊപ്പമോ എന്നായിരിക്കും ഉത്തരം.’ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലുമായുള്ള അഭിമുഖത്തില്‍ അല്ലു അര്‍ജുന്‍ പറഞ്ഞു.