പ്രശസ്‌ത നടന്‍ കുഴഞ്ഞുവീണു, സ്ഥിതി ഗുരുതരം; വെന്‍റിലേറ്ററില്‍

Telugu actor, Narsing Yadav, Hospital, ventilator, നര്‍സിംഗ് യാദവ്, വെന്‍റിലേറ്റര്‍, തെലുങ്ക് സിനിമ, ആശുപത്രി
സുബിന്‍ ജോഷി| Last Modified വെള്ളി, 10 ഏപ്രില്‍ 2020 (15:29 IST)
പ്രശസ്‌ത തെലുങ്ക് ചലച്ചിത്രനടന്‍ നര്‍സിംഗ് യാദവ് അതീവ ഗുരുതര നിലയില്‍ ആശുപത്രിയില്‍. കുഴഞ്ഞുവീണ നിലയില്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്ന നര്‍സിംഗ് യാദവ് അധികം വൈകാതെ അബോധാവസ്ഥയിലേക്ക് പോകുകയായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്.

വ്യാഴാഴ്‌ചയാണ് നര്‍സിംഗ് യാദവ് വീട്ടില്‍ കുഴഞ്ഞുവീണത്. ഭാര്യ ചിത്രാ യാദവ് അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ കുറച്ചുമാസമായി നര്‍സിംഗ് യാദവിന്‍റെ ആരോഗ്യസ്ഥിതി അത്ര മെച്ചമല്ലെന്നും അദ്ദേഹം സ്ഥിരമായി ഡയാലിസിസിന് വിധേയമാകാറുണ്ടെന്നും ചിത്രാ യാദവ് അറിയിച്ചു.

ചിരഞ്ജീവിയുടെ സിനിമകളായ കൈദി നമ്പര്‍ 150, ശങ്കര്‍ദാദ എം ബി ബി എസ് തുടങ്ങിയവയിലെ അഭിനയമാണ് നര്‍സിംഗ് യാദവിനെ ശ്രദ്ധേയനാക്കിയത്. ഇതുവരെ 300ലധികം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. രാംഗോപാല്‍ വര്‍മ സംവിധാനം ചെയ്‌ത ചിത്രങ്ങളില്‍ നര്‍സിംഗ് യാദവ് അവതരിപ്പിച്ച വില്ലന്‍ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :