തൃഷയുടെ ആക്ഷന്‍ ത്രില്ലര്‍ 'രാങ്കി', ഒ.ടി.ടി റിലീസ് വിവരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 30 ഡിസം‌ബര്‍ 2022 (12:53 IST)
നടി തൃഷയുടെ ആക്ഷന്‍ ത്രില്ലറായ 'രാങ്കി' ഇന്നുമുതല്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ കേരളത്തിലെ വിതരണവകാശം ശ്രീ ഗോകുലം മൂവീസ് നേടി.ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം ശരവണനാണ് സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയുടെ ഒ.ടി.ടി റിലീസ് വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ജനുവരി 30ന് ഡിജിറ്റല്‍ പ്രീമിയര്‍ പ്രദര്‍ശിപ്പിക്കാനാണ് സാധ്യത.

പ്രമുഖ സംവിധായകന്‍ എ ആര്‍ മുരുഗദോസാണ് ചിത്രത്തിന്റെ കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. സംഗീതം:സി സത്യ.

സെപ്റ്റംബര്‍ 30 ന് പുറത്തിറങ്ങിയ 'പൊന്നിയിന്‍ സെല്‍വന്‍' എന്ന ചിത്രത്തിലാണ് തൃഷയെ ഒടുവില്‍ കണ്ടത്.'ദി റോഡ്' എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് നടി.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :