അപര്‍ണ|
Last Modified വെള്ളി, 23 മാര്‍ച്ച് 2018 (11:39 IST)
ഒരു മനുഷ്യന്‍ ജനിക്കുമ്പോള്‍ തന്നെ അയാളുടെ വിധിയും എഴുതപ്പെട്ടിരിക്കുന്നു. അയാളുടെ വിധിയാണ് പിന്നീടുള്ള ഓരോ ദിവസങ്ങളും. ആ വിധിയാണ് അലക്സിനെ ജയിലിലേക്ക് തള്ളിയിടുന്നതും. സ്നേഹബന്ധങ്ങള്‍ക്ക് വേണ്ടിയാണ് സഖാവ് അലക്സ് ജയിലഴിക്കുള്ളിലാകുന്നത്. സ്വന്തം ജീവിതം വിധിക്ക് വിട്ട് കൊടുത്ത അലക്സ് മാര്‍ച്ച് 31ന് പരോളിനിറങ്ങുകയാണ്.
അതെ, പരോള്‍ സഖാവ് അലക്സിന്റെ കഥയാണ്. പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി നല്ലൊരു കാലവും ജയിലിനകത്ത് കഴിയേണ്ടി വന്ന സാധാരണക്കാരനായ കര്‍ഷകന്റെ കഥയാണ് പരോള്‍. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ നല്ലൊരു കഥയും ഹ്രദയം നുറുങ്ങുന്ന അഭിനയവും കാണാന്‍ കഴിയും.
ചിത്രത്തിന്റെ തിരക്കഥാകൃത്ത് അജിത്ത് പൂജപ്പുര ഫിലിമി ബീറ്റിന് നല്‍കിയ അഭിമുഖത്തിലും ഇതുതന്നെയാണ് പറയുന്നത്. നല്ലൊരു സിനിമയാണ് പരോള്‍. ജീവന്‍ തുടിക്കുന്ന സിനിമ. തന്റെ അലക്‌സിനെ അവതരിപ്പിക്കാന്‍ മമ്മൂട്ടിക്കല്ലാതെ ഇന്ത്യയില്‍ മറ്റൊരാള്‍ക്കും കഴിയില്ലെന്നാണ് അജിത്ത് പറയുന്നത്. പരോളിന്റെ കഥയെഴുതിയത് തന്നെ മമ്മൂട്ടിയെ മുന്നില്‍ കണ്ടുകൊണ്ടാണത്രേ.
സ്വന്തം വിധിക്ക് മുന്നില്‍ കീഴടങ്ങേണ്ടി വന്ന് നിര്‍വികാരനായി പോയ അലക്‌സിന്റെ കഥാപാത്രത്തെ പൂര്‍ണമായും ഉള്‍കൊണ്ട് വികാരഭരിതമായ രംഗങ്ങളെല്ലാം അതിന്റെ തീവ്രതയോടെ ചെയ്യാന്‍ മമ്മൂട്ടിയ്ക്ക് മാത്രമായിരുന്നു കഴിയുകയുള്ളുവെന്ന് അജിത് പറയുന്നു.
പരോള്‍ ഒരു തേനാണെന്നും കുടുംബപ്രേക്ഷകര്‍ തേനീച്ചയെ പോലെ
സിനിമ കാണാന്‍ പറന്നു വരുമെന്നും സാഹിത്യരൂപേണെ അജിത് പറയുന്നു. സിനിമ കാണാന്‍ വരുന്ന ഓരോരുത്തര്‍ക്കും സിനിമ കണ്ട് തിരിച്ചിറങ്ങുമ്പോള്‍ സഖാവ് അലക്‌സ് ഒരു വിങ്ങലായി തീരും. പരോള്‍ കണ്ടിറങ്ങുന്നവരുടെ ഹൃദയം നുറുങ്ങുമെന്നും അജിത് പറയുന്നു.
കഥയും കഥാപാത്രങ്ങളും ഒരു നൊമ്പരമായി പ്രേക്ഷകരുടെ മനസ്സിനെ വേദനിപ്പിക്കും. സിനിമ കണ്ടിറങ്ങുന്നതില്‍ ഒരാള്‍ക്കെങ്കിലും മമ്മൂട്ടിയെ ഒന്ന് നേരില്‍ കാണാന്‍ തോന്നിപോവും. അതാണ് തങ്ങളുടെ സിനിമയുടെ വിജയമെന്നാണ് അജിത്ത് പറയുന്നത്.