കവിതയാല്‍ പൂത്ത പൂമരം- പൂമരത്തിലെ നാലാമത്തെ ഗാനവും പുറത്തിറങ്ങി

പൂമരത്തിന്റെ നട്ടെല്ല് ഗാനങ്ങള്‍ തന്നെ!

അപര്‍ണ| Last Modified വെള്ളി, 23 മാര്‍ച്ച് 2018 (09:02 IST)
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തിന്റെ നട്ടെല്ല് എന്നു പറയുന്നത് കവിതകളും പാട്ടുകളുമാണ്. പൂമരം സിനിമയെ മലയാളികള്‍ നെഞ്ചിലേറ്റുമ്പോള്‍ നാലാമത്തെ പാട്ടും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

കെഎസ് ചിത്ര ആലപിച്ച അറയ്ക്കല്‍ നന്ദകുമാര്‍ രചനയും സംഗീതവും നിര്‍മ്മിച്ച ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മൃദുമന്ദഹാസം എന്നു തുടങ്ങുന്ന ഗാനം ലളിതഗാനമാണ്. സിനിമയില്‍ ലളിതഗാനം ചൊല്ലുന്ന സീനില്‍ തന്നെയാണ് പാട്ട് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കാളിദാസ് നായകനായ ആദ്യ മലയാള ചിത്രമാണ് പൂമരം. പൂരത്തിലെ പാട്ടുകള്‍ എല്ലാം തന്നെ സൂപ്പര്‍ ഹിറ്റിലേക്ക്. അജീഷ് ദാസന്‍ എഴുതി കാര്‍ത്തിക് ആലപിച്ച് ലീല എല്‍ ഗിരിക്കുട്ടന്‍ സംഗീതം നിര്‍വ്വഹിച്ച ‘ഇനി ഒരു കാലത്തേക്ക്’ എന്ന് തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :