പൃഥ്വിരാജിനെ 'രാജപ്പന്‍' എന്ന് വിളിച്ചതില്‍ കുറ്റബോധവും വിഷമവും തോന്നി; നടി ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകള്‍

രേണുക വേണു| Last Modified വെള്ളി, 18 മാര്‍ച്ച് 2022 (12:37 IST)

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിനു പുറത്ത് തമിഴിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയാറുണ്ട്. ഐശ്വര്യ ലക്ഷ്മിയുടെ പഴയൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

സിനിമയിലെത്തും മുന്‍പ് തനിക്ക് പൃഥ്വിരാജിനോട് ക്രഷ് തോന്നിയിട്ടുണ്ടെന്ന് ഈ വീഡിയോയില്‍ ഐശ്വര്യ ലക്ഷ്മി പറയുന്നു. പൃഥ്വിരാജുമായി ബന്ധപ്പെട്ട ഒരു സംഭവത്തില്‍ തനിക്ക് ചമ്മല്‍ തോന്നിയിട്ടുണ്ടെന്നും ഐശ്വര്യ പറയുന്നു. 'ഒരു പോസ്റ്റിന്റെ താഴെയുള്ള തന്റെ ഒരു പഴയ കമന്റ് പൊങ്ങിവന്നതാണ് സംഭവം. നമ്മള്‍ ആക്ടര്‍ ആകുമെന്നൊന്നും അന്ന് അറിയില്ലല്ലോ. രാജപ്പന്‍ എന്ന് എഴുതിയ ഒരു സംഭവമായിരുന്നു പൊങ്ങിവന്നത്. യഥാര്‍ത്ഥത്തില്‍ ഞാനല്ല ആ ടേം കോയിന്‍ ചെയ്തത്. ആരൊക്കെയോ പറയുന്നത് കേട്ട് ബുദ്ധിയുറക്കാത്ത കാലത്ത് ഞാനും അതേറ്റുപിടിച്ചിട്ടുണ്ട്. അതിന് ശേഷം എനിക്ക് ഭയങ്കര വിഷമമൊക്കെ തോന്നി. ഒരു വ്യക്തിയെന്ന നിലയില്‍ ക്വാളിറ്റിയില്ലായ്മ കാണിച്ചല്ലോ എന്ന് തോന്നിയിട്ടുണ്ട്,' ഐശ്യര്യ പറഞ്ഞു.

അന്ന് എനിക്ക് ചെയ്യാന്‍ പറ്റുന്നത് മാപ്പപേക്ഷിക്കുക എന്നതാണ്. ആരുടെയെങ്കിലും വികാരത്തെ മുറിപ്പെടുത്തിയെങ്കില്‍ മാപ്പ് ചോദിക്കുക എന്നത് തന്നെയായിരുന്നു. അത് ഞാന്‍ ചെയ്തിട്ടുണ്ട്. ആ പോസ്റ്റ് ഞാന്‍ മാറ്റുകയും ചെയ്തു. ഏതെങ്കിലും വ്യക്തിയെ നെഗറ്റീവ് ആക്കുന്ന രീതിയില്‍ ഞാന്‍ ഒന്നും ചെയ്യില്ല. അത് എനിക്ക് ഉറപ്പുണ്ട്. ആ ഒരു ദിവസം ഞാന്‍ വിഷമത്തിലായിരുന്നു. പിന്നെ ഓക്കെയായെന്നും ഐശ്വര്യ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :