1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. actress suhasini birthday

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന സുഹാസിനിയുടെ പ്രായം അറിയാമോ?

suhasini
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സുഹാസിനി. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ പ്രമുഖ നായകന്‍മാര്‍ക്കൊപ്പമെല്ലാം അഭിനയിച്ച സുഹാസിനി തമിഴിലും നിരവധി സിനിമകളില്‍ അഭിനയിച്ചു. സുഹാസിനിയുടെ ജന്മദിനമാണ് ഇന്ന്. 1961 ഓഗസ്റ്റ് 15 നാണ് സുഹാസിനി ജനിച്ചത്. അതായത് താരത്തിന്റെ 60-ാം ജന്മദിനമാണ് ഇന്ന്. 
 
1983 ല്‍ പത്മരാജന്‍ ചിത്രം കൂടെവിടെയില്‍ മമ്മൂട്ടിയുടെ നായികയായാണ് സുഹാസിനി മലയാളത്തില്‍ അരങ്ങേറിയത്. മലയാളം, തെലുങ്ക്, തമിഴ് സിനിമകളില്‍ അഭിനയിച്ച സുഹാസിനി ദേശീയ അവാര്‍ഡ് അടക്കം ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. പ്രശസ്ത സിനിമ സംവിധായകന്‍ മണിരത്‌നമാണ് സുഹാസിനിയുടെ ജീവിതപങ്കാളി. 
 
About Writer
രേണുക വേണു