50 കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത ശോഭനയും ലക്ഷ്മി ഗോപാലസ്വാമിയും; അവിവാഹിതരായ മലയാളത്തിലെ പ്രമുഖ നടിമാരെ പരിചയപ്പെടാം

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശോഭന

രേണുക വേണു| Last Modified വെള്ളി, 16 ഡിസം‌ബര്‍ 2022 (12:58 IST)

പ്രായം 30 കഴിഞ്ഞിട്ടും ഇതുവരെ വിവാഹം കഴിക്കാത്ത മലയാളത്തിലെ പ്രമുഖ നടിമാര്‍ ആരൊക്കെയാണെന്ന് നോക്കാം

1. ശോഭന

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശോഭന. 52 വയസ്സാണ് താരത്തിന്റെ പ്രായം. ഇപ്പോഴും അവിവാഹിതയായി തുടരുന്നു. കൂട്ടിന് ഒരു മകളെ ദത്തെടുത്തിട്ടുണ്ട്. നാരായണി എന്നാണ് മകളുടെ പേര്.

2. ലക്ഷ്മി ഗോപാലസ്വാമി


പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യത്തിലൂടെ ഞെട്ടിക്കുന്ന നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. താരത്തിന് പ്രായം 52 കഴിഞ്ഞു. ഇപ്പോഴും അവിവാഹിതയാണ്. മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം.

3. ലക്ഷ്മി ശര്‍മ


37 വയസ്സാണ് ലക്ഷ്മി ശര്‍മയുടെ പ്രായം. തനിക്ക് വിവാഹം കഴിക്കാനും കുടുംബജീവിതം നയിക്കാനും താല്‍പര്യമുണ്ടെന്ന് ലക്ഷ്മി പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാല്‍ വിവാഹമൊന്നും ശരിയാകുന്നില്ലെന്ന വിഷമമാണ് താരത്തിനുള്ളത്.

4. റീനു മാത്യൂസ്ഇമ്മാനുവല്‍ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായാണ് റീനു ശ്രദ്ധിക്കപ്പെട്ടത്. പ്രായം 41. എയര്‍ ഹോസ്റ്റസ് ആയി ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സിനിമയിലെത്തിയത്. അവിവാഹിതയാണ്.

5. രമ്യ നമ്പീശന്‍പ്രായം 36 കഴിഞ്ഞെങ്കിലും രമ്യയും ഇതുവരെ വിവാഹം കഴിച്ചിട്ടില്ല.

6. റോമ


നടി റോമയുടെ പ്രായം 38 വയസ്സാണ്. താരം അവിവാഹിതയാണ്.

7. സുബി സുരേഷ്


34 കാരിയായ സുബി സുരേഷ് ടെലിവിഷന്‍, സിനിമാ രംഗത്ത് സജീവ സാന്നിധ്യമാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :