ബിജുമേനോന് മാത്രമല്ല സനുഷയ്ക്കും ഇഷ്ടമായി,സുധീഷിന്റെ വില്ലന്‍ വേഷം !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 19 ജനുവരി 2022 (10:11 IST)

സാഗര്‍ ഹരിയുടെ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനായ 'സത്യം മാത്രമേ ബോധിപ്പിക്കു' എന്ന ചിത്രത്തിലെ സുധീഷിന്റെ പ്രകടനത്തിന് കൈയ്യടിച്ച് സിനിമാലോകം. നേരത്തെ നടന്‍ ബിജുമേനോന്‍ അദ്ദേഹത്തിന് അഭിനന്ദനങ്ങളുമായി എത്തിയിരുന്നു ഇപ്പോഴിതാ സനുഷയും.താന്‍ ചെറുപ്പകാലം മുതല്‍ നിരവധി സിനിമകളില്‍ സഹനടനായും കൂട്ടുകാരനായും അനിയനായും നര്‍മ്മം കലര്‍ന്ന കഥാപാത്രങ്ങളായുമെല്ലാം അദ്ദേഹത്തെ കണ്ടു ശീലിച്ചതാണ്. എന്നാല്‍ സത്യം മാത്രമേ ബോധിപ്പിക്കുവിലെ കഥാപാത്രത്തിലേക്ക് അദ്ദേഹം അനായാസമായി പരകായ പ്രവേശം നടത്തിയെന്ന് പറയുന്നു.

സനുഷയുടെ വാക്കുകള്‍

ചെറുപ്പം തൊട്ടേ കാണുന്ന സിനിമകളിലെല്ലാം സഹനടനായും കൂട്ടുകാരനായും അനിയനായും നര്‍മ്മം കലര്‍ന്ന കഥാപാത്രങ്ങളായുമെല്ലാം സുധീഷേട്ടനെ കണ്ടു ശീലിച്ചിരുന്നു. എന്നാല്‍ ഇന്നലെ 'സത്യം മാത്രമേ ബോധിപ്പിക്കു' എന്ന സാഗര്‍ ഹരി സംവിധാനം ചെയ്ത് ധ്യാന്‍ ശ്രീനിവാസന്‍ നായകനായ സിനിമ കാണാനിടയായി. ഈ 35 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ സുധീഷേട്ടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ചതെന്ന് പറയാന്‍ കെല്‍പ്പുള്ള ഗംഭീര വേഷമാണ് ഈ സിനിമയിലേതെന്ന് പറയാതെ വയ്യ. എത്ര മനോഹരമായാണ് ഒരു സൈക്കോ വില്ലന്‍ കഥാപാത്രത്തിലേക്ക് സുധീഷേട്ടന്‍ പരകായപ്രവേഷം ചെയ്തതെന്ന് അത്ഭുതത്തോടെയാണ് ഞാനടക്കമുള്ള സിനിമപ്രേമികള്‍ നോക്കി ഇരുന്നത്. ഇനിയും ഒരുപാട് കഥാപാത്രങ്ങള്‍ വൈവിധ്യമാര്‍ന്ന രീതിയില്‍ ചേട്ടന് ചെയ്യാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു, ആശംസിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :