Actress Meena Ganesh passes away: നടി മീന ഗണേഷ് അന്തരിച്ചു

മലയാളത്തില്‍ 200 ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്

Meena Ganesh
രേണുക വേണു| Last Modified വ്യാഴം, 19 ഡിസം‌ബര്‍ 2024 (08:29 IST)
Meena Ganesh

Actress Meena Ganesh passes away: സിനിമാ-നാടക നടി മീന ഗണേഷ് അന്തരിച്ചു. 81 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. ഷൊര്‍ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സ്ഥിരീകരിച്ചത്.

മലയാളത്തില്‍ 200 ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മുഖചിത്രം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാല്‍ക്കണ്ണാടി, നന്ദനം, മീശമാധവന്‍, കരുമാടിക്കുട്ടന്‍, മിഴി രണ്ടിലും എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1976 ല്‍ റിലീസ് ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് മീന ഗണേഷിന്റെ അരങ്ങേറ്റം.

പ്രശസ്ത നാടകരചയിതാവും സംവിധായകനും നടനുമായ എ.എന്‍.ഗണേഷ് ആണ് ഭര്‍ത്താവ്. സീരിയല്‍ സംവിധായകനായ മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :