കൂട്ടംചേർന്ന് അനീതി ചെയ്തു, നിശബ്ദയാക്കാമെന്ന് കരുതിയവർക്കുള്ള താക്കീതെന്ന് സാന്ദ്ര തോമസ്

തിന്മയ്ക്ക് മുകളിൽ നന്ന വിജയിച്ചുവെന്ന് സാന്ദ്ര തോമസ്

നിഹാരിക കെ.എസ്| Last Updated: ബുധന്‍, 18 ഡിസം‌ബര്‍ 2024 (12:05 IST)
കേരള ഫിലിം പ്രൊഡ്യൂസേർസ് അസോസിയേഷനിൽ തന്നെ പുറത്താക്കിയ നടപടി താൽക്കാലികമായി സ്റ്റേ ചെയ്ത് കോടതി നടപടിയിൽ പ്രതികരണവുമായി സാന്ദ്ര തോമസ്. തിന്മയുടെ മേൽ നന്മയുടെ വിജയം. കാലം അങ്ങനെയാണ്, തിന്മകൾക്ക് മേൽ നന്മക്ക് വിജയിച്ചേ കഴിയൂ, അതൊരു പ്രകൃതിനിയമം കൂടിയാണ് എന്ന് സാന്ദ്ര പ്രതികരിച്ചു.

സംഘടിതമായി ഒരു സ്ത്രീയോട് ചെയ്‌ത അനീതിക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ സംഘടനയുടെ ദംഷ്ട്രകൾ കൊണ്ട് നിശബ്ദയാക്കാമെന്ന് കരുതിയവർക്കുള്ള താക്കീതാണ് ഇന്നത്തെ കോടതി വിധി എന്നാണ് സാന്ദ്രയുടെ മറുപടി. ഇന്ത്യയിലെ നിയമ സംവിധാനത്തോടുള്ള അതിയായ വിശ്വാസം ഊട്ടി ഉറപ്പിക്കുന്നതും കൂടിയാണ് ഇന്നത്തെ വിധി. അതുകൊണ്ടു ഓരോരുത്തർക്കും പ്രത്യേകിച്ച് സ്ത്രീകൾക്കും നേരെ വരുന്ന ഏത് തരം അക്രമങ്ങളെയും ശക്തിയുക്തം എതിർത്ത് തോല്പിക്കേണ്ടതാണ്. സിനിമാസംഘടനയിൽ നിന്നു ഭീഷണി ഉണ്ടായിട്ടും എന്നെ പിന്തുണച്ച നിർമ്മാതാവ് ഷീല കുര്യൻ ഉൾപ്പെടെയുള്ളവർക്ക് താരം നന്ദി പറയുന്നു.

എറണാകുളം സബ് കോടതിയാണ് സംഘടനയുടെ ഉത്തരവിന് സ്റ്റേ നൽകിയത്. സംഘടനയുടെ നടപടിക്കെതിരെ സാന്ദ്ര തോമസ് നൽകിയ ഹർജിയിലാണ് കോടതി നടപടി. ഹർജി തീർപ്പാകുന്നത് വരെ സംഘടന നടപ‌ടിയിൽ കോടതി സ്റ്റേ നൽകി. അച്ചടക്കം ലംഘനം നടത്തി എന്നാരോപിച്ചാണ് സാന്ദ്രയെ പ്രൊഡ്യൂസേർസ് അസോസിയേഷൻ പുറത്താക്കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :