നായകന്‍ സല്‍മാന്‍ തന്നെ, അടുത്ത സിനിമ ഞെട്ടിക്കും, രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുന്ന സിനിമയാകും: ആറ്റ്ലി

അഭിറാം മനോഹർ| Last Modified ബുധന്‍, 18 ഡിസം‌ബര്‍ 2024 (14:09 IST)
കഴിഞ്ഞ വര്‍ഷം ഹിന്ദി ബോക്‌സോഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത സിനിമയായിരുന്നു ആറ്റ്ലിയുടെ സംവിധാനത്തില്‍ ഷാറൂഖ് ഖാന്‍ നായകനായെത്തിയ ജവാന്‍ എന്ന സിനിമ. തെന്നിന്ത്യയിലെ സൂപ്പര്‍ ഡയറക്ടറായ ആറ്റ്ലി ബോളിവുഡില്‍ ചുവടുറപ്പിക്കുവാന്‍ ജവാന്റെ വിജയം കാരണമായിരുന്നു. നിലവില്‍ വരുണ്‍ ധവാന്‍ നായകനായെത്തുന്ന ബേബി ജോണ്‍ എന്ന സിനിമയുടെ നിര്‍മാതാവായ ആറ്റ്ലി സല്‍മാന്‍ ഖാനെ നായകനാക്കിയാണ് തന്റെ അടുത്ത സിനിമ തയ്യാറാക്കുന്നത്.


ഇപ്പോഴിതാ തന്റെ പുതിയ സിനിമ ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനിക്കാന്‍ കഴിയുന്ന സിനിമയാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആറ്റ്ലി. നായകന്‍ സല്‍മാന്‍ ഖാനാണെന്ന് തുറന്ന് പറഞ്ഞില്ലെങ്കില്‍ അത് സ്ഥിരീകരിക്കുന്ന രീതിയിലാണ് ആറ്റ്ലിയുടെ പ്രതികരണം. പിങ്ക് വില്ലയോട് ആറ്റ്ലി പറഞ്ഞത് ഇങ്ങനെ. എ 6 ഒരുപാട് സമയവും ഊര്‍ജവും ചെലവഴിക്കുന്ന സിനിമയാണ്. സ്‌ക്രിപ്റ്റിംഗ് പൂര്‍ത്തിയാക്കി. ദൈവത്തിന്റെ അനുഗ്രഹത്തോടെ സിനിമയുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. തീര്‍ച്ചയായും നിങ്ങളെ ഞെട്ടിക്കുന്ന കാസ്റ്റിംഗാകും സിനിമയുടേത്. സിനിമ നമ്മുടെ രാജ്യത്തിന് അഭിമാനമായ ഒന്നായിരിക്കും. വലിയ പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കുക. ആറ്റ്ലി പറഞ്ഞു. നേരത്തെ ജവാന് ശേഷം ആറ്റ്ലി ഒരുക്കുന്ന സിനിമയില്‍ സല്‍മാന്‍ ഖാന്‍ നായകനാകുമെന്ന് വാര്‍ത്ത വന്നിരുന്നു. സിനിമയില്‍ കമല്‍ ഹാസന്‍ ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :