നടി അഞ്ജലി എസ് നായര്‍ വിവാഹിതയാകുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (14:47 IST)
നടി അഞ്ജലി എസ് നായര്‍ വിവാഹിതയാകുന്നു. ഹൃദയം എന്ന സിനിമയില്‍ സെല്‍വി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടിയ താരം അതേ സിനിമയില്‍ കൂടെ അഭിനയിച്ച ആദിത്യന്‍ ചന്ദ്രശേഖരനെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആദിത്യന്‍ ഒരു സംവിധായകന്‍ കൂടിയാണ്.ആവറേജ് അമ്പിളി, സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച തുടങ്ങിയ വെബ് സീരീസുകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

ഫ്രൈഡേ ഫിലിംസിന്റെ പുതിയ സിനിമ സംവിധാനം ചെയ്യാനുള്ള തിരക്കിലാണ് അദ്ദേഹം. ബേസില്‍ ജോസഫ്, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ് തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്ന ചിത്രമാണിത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :