ഇനി സിംഗിൾ ലൈഫല്ല, വധുവിനെ കണ്ടെത്തി, വിവാഹിതനാകുന്നുവെന്ന് സ്ഥിരീകരിച്ച് നടൻ വിശാൽ

Vishal Actor
Vishal
അഭിറാം മനോഹർ| Last Modified തിങ്കള്‍, 19 മെയ് 2025 (17:03 IST)
തമിഴിലും മലയാളത്തിലുമായി ഒരുപാട് ആരാധകരുള്ള നടനാണ് തമിഴ് നടന്‍ വിശാല്‍. തമിഴില്‍ അവിവാഹിതരായ നായന്മാരുടെ കൂട്ടത്തിലുള്ള ചുരുങ്ങിയ താരങ്ങളില്‍ ഒരാളായ വിശാലിന് ഏത് ചടങ്ങില്‍ പോയാലും എപ്പോള്‍ വിവാഹമെന്ന ചോദ്യം സ്ഥിരമായി നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹം ഉടനുണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് താരം.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് താന്‍ ഉടന്‍ വിവാഹിതനാകുമെന്ന് താരം പറഞ്ഞത്. ഭാവിവധുവിനെ കണ്ടെത്തി. ഞങ്ങള്‍ വിവാഹത്തെ പറ്റി സംസാരിച്ചിട്ടുണ്ട്. ഇതൊരു പ്രണയവിവാഹമാകും. വധുവിനെ പറ്റിയും വിവാഹതീയതിയെ പറ്റിയുമുള്ള കൂടുതല്‍ വിവരങ്ങള്‍ ഞാന്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കും. വിവാഹത്തേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി താരം പറഞ്ഞു.

അടുത്തിടെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ വിശാല്‍ ബോധരഹിതനായി വീണത് വലിയ വാര്‍ത്തയായി മാറിയിരുന്നു. സുന്ദര്‍ സി സംവിധാനം ചെയ്ത മദഗജരാജയാണ് വിശാലിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :