രജനികാന്ത് തിരുവനന്തപുരത്തേക്ക്, 10 ദിവസത്തെ ഷൂട്ട്, വന്‍താരനിര, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 30 സെപ്‌റ്റംബര്‍ 2023 (14:59 IST)
നടന്‍ രജനികാന്ത് സിനിമ തിരക്കുകളിലേക്ക്. പുതിയ സിനിമയുടെ ചിത്രീകരണത്തിനായി നടന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തും. 10 ദിവസത്തെ ചിത്രീകരണം ഉണ്ടാകും എന്നാണ് കേള്‍ക്കുന്നത്.'തലൈവര്‍ 170'ഒരുങ്ങുകയാണ്.

വെള്ളായണി കാര്‍ഷിക കോളേജിലും ശംഖുംമുഖത്തും സിനിമയ്ക്ക് ചിത്രീകരണം ഉണ്ട്. ശങ്കുമുഖത്ത് ഒരു വീട്ടിലാണ് ഷൂട്ടിംഗ് നടക്കുക. ഇതാദ്യമായാണ് രജനികാന്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് നടക്കുന്നത്.

അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി തുടങ്ങിയ താരനിര സിനിമയിലുണ്ട്. 32 വര്‍ഷങ്ങള്‍ക്ക് ശേഷം രജനിയുടെ കൂടെ അമിതാഭ് ബച്ചന്‍ എത്തുന്നു എന്നതാണ് പ്രത്യേകത. എന്നാല്‍ തിരുവനന്തപുരത്ത് അമിതാഭ് ബച്ചന്‍ ഉള്‍പ്പെടുന്ന രംഗങ്ങള്‍ ചിത്രീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ മറ്റു താരങ്ങള്‍ ഇവിടെയെത്തും എന്നാണ് വിവരം.

ഈ സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രത്തില്‍ രജനികാന്ത് പോലീസ് യൂണിഫോമില്‍ എത്തുന്നു.ജയ് ഭീം സംവിധായകന്‍ ടി ജെ ജ്ഞാനവേല്‍ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലൈക പ്രൊഡക്ഷന്‍സ് ആണ്.അനിരുദ്ധ് രവിചന്ദറാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.നാഗര്‍കോവില്‍, കന്യാകുമാരി തുടങ്ങിയവിടങ്ങളിലും ചിത്രീകരണം ഉണ്ട്.

മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന സ്പോര്‍ട്സ് ഡ്രാമയായ ലാല്‍സലാം ജോലികള്‍ രജനികാന്ത് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :