കോയമ്പത്തൂരില്‍ കോഴിക്കോട് സ്വദേശിനിയുടെ മൃതദേഹം അഴുകിയനിലയില്‍

ശ്രീനു എസ്| Last Modified തിങ്കള്‍, 9 ഓഗസ്റ്റ് 2021 (11:12 IST)
കോയമ്പത്തൂരില്‍ കോഴിക്കോട് സ്വദേശിനിയുടെ മൃതദേഹം അഴുകിയനിലയില്‍. കോഴിക്കോട് സ്വദേശിനിയായ ബന്ദു(46)ന്റെ മൃതദേഹമാണ് അഴുകിയ നിലയില്‍ ഗാന്ധിപുരം ക്രോസ്‌കട്ട് റോഡിലെ ഹോട്ടലില്‍ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മുസ്തഫ എന്നയാളെ ആശുപത്രിയിലെക്ക് മാറ്റി.

ഇരുവരും കഴിഞ്ഞമാസം 26നാണ് ദമ്പതികളെന്ന് പറഞ്ഞ് ഇവിടെ മുറി എടുത്തത്. രണ്ടുദിവസമായി മുറിതുറക്കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മുറിക്കുള്ളില്‍ നിന്ന് മദ്യക്കുപ്പികളും എലിവിഷവും കണ്ടെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :