നസ്ലെൻ അടുത്ത 100 കോടിയും തൂക്കുമോ, തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന ആലപ്പുഴ ജിംഖാനയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

Alappuzha Gymkhana
Alappuzha Gymkhana
അഭിറാം മനോഹർ| Last Modified ബുധന്‍, 1 ജനുവരി 2025 (19:58 IST)
ബ്ലോക്ബസ്റ്റര്‍ സിനിമയായ തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാന്‍ ഒരുക്കുന്ന ആലപ്പുഴ ജിംഖാനയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. നസ്ലെന്‍, ഗണപതി,ലുക്ക്മാന്‍ അവറാന്‍,അനഘ രവി എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഖാലിദ് റഹ്മാന്‍, ജോബിന്‍ ജോര്‍ജ്,സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.

മലയാളത്തിന് പുറമെ തെലുങ്കിലും വന്‍ വിജയമായ പ്രേമലുവിന്റെ 100 കോടി നേട്ടത്തിന് ശേഷം നസ്ലെന്റെ വലിയ പ്രതീക്ഷയുള്ള സിനിമയാണ് ആലപ്പുഴ ജിംഖാന. ഒരു കോമഡി സ്‌പോര്‍ട്‌സ് ഡ്രാമയായാണ് സിനിമയെത്തുന്നത്. ഛായാഗ്രാഹണം: ജിംഷി ഖാലിദ്, ചിത്രസ്സംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :