തരുൺമൂർത്തിക്ക് പിന്നാലെ മറ്റൊരു പുതുമുഖ സംവിധായകന് കൂടി മോഹൻലാൽ കൈകൊടുക്കുന്നു, പ്രതീക്ഷയിൽ ആരാധകർ

Mohanlal
Mohanlal
അഭിറാം മനോഹർ| Last Modified വ്യാഴം, 10 ഒക്‌ടോബര്‍ 2024 (12:11 IST)
മലയാളത്തിന്റെ ഏറ്റവും താരമൂല്യമുള്ള നടനാണെങ്കിലും സമീപകാലത്തായി മോഹന്‍ലാല്‍ സിനിമകളുടെ ബോകോഫീസ് പ്രകടനം മോശമാണ്. പുതുമുഖ സംവിധായകര്‍ക്ക് അവസരങ്ങള്‍ നല്‍കാതെ സുഹൃദ് വലയത്തിലുള്ള സംവിധായകര്‍ക്ക് മാത്രം അവസരങ്ങള്‍ നല്‍കുന്നതാണ് മോഹന്‍ലാലിന്റെ ഈ വീഴ്ചയ്ക്ക് കാരണമെന്ന അഭിപ്രായമാണ് മോഹന്‍ലാല്‍ ആരാധകര്‍ക്കുള്ളത്. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം ചെയ്ത മലൈക്കോട്ടെ വാലിബന്‍ നിരാശപ്പെടുത്തിയെങ്കിലും കൂടുതല്‍ യുവ സംവിധായകര്‍ക്കൊപ്പം ലാലേട്ടന്‍ പ്രവര്‍ത്തിക്കണമെന്നാണ് മോഹന്‍ലാല്‍ ആരാധകരുടെ ആവശ്യം.


ഒരുഭാഗത്ത് പുതിയ പരീക്ഷണ സിനിമകളുടെയും വാണിജ്യ സിനിമകളുടെയും ഭാഗമായി മമ്മൂട്ടി സജീവമായി നില്‍ക്കുമ്പോള്‍ മോഹന്‍ലാലും സമാനമായി സിനിമകള്‍ ചെയ്യണമെന്ന് പ്രേക്ഷകര്‍ ഏറെക്കാലമായി അഭിപ്രായപ്പെടുന്നതാണ്. നിലവില്‍ തരുണ്‍ മൂര്‍ത്തിക്കൊപ്പം എല്‍ 360 ചെയ്തുകൊണ്ടിരിക്കുന്ന മോഹന്‍ലാല്‍ തന്റെ അടുത്ത സിനിമയ്ക്കായി ആവാസവ്യൂഹം സംവിധായകന്‍ കൃഷാന്ദിന് ഡേറ്റ് നല്‍കിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

സംവിധായകന്‍ സത്യന്‍ അന്തിക്കാടിനൊപ്പം പുതിയ സിനിമയിലും മോഹന്‍ലാല്‍ ഭാഗമാവുന്നുണ്ട്. ഹൃദയപൂര്‍വം എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമ നിര്‍മിക്കുന്നത് ആന്റണി
പെരുമ്പാവൂരാണ്.
അതേസമയം കൃഷാന്ദിനൊപ്പമുള്ള സിനിമ ഒരു ഡിറ്റക്ടീവ് സിനിമയാകുമെന്നാണ് വിവരം. അരുണാചല്‍ പ്രദേശ്, മേഘാലയ തുടങ്ങിയ സ്ഥലങ്ങളാകും സിനിമയുടെ പ്രധാന ലൊക്കേഷനുകളെന്നും സൂചനയുണ്ട്. 2025 മാര്‍ച്ചിലാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

കോട്ടയത്ത് മീനച്ചലാറ്റില്‍ അഭിഭാഷകയും രണ്ടു മക്കളും മരിച്ച ...

കോട്ടയത്ത് മീനച്ചലാറ്റില്‍ അഭിഭാഷകയും രണ്ടു മക്കളും മരിച്ച നിലയില്‍
ഹൈക്കോടതിയിലും പാലയിലും അഭിഭാഷയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇവര്‍

വീണ്ടും ചൈനയുടെ കടുംവെട്ട്: അമേരിക്കന്‍ വിമാന കമ്പനിയായ ...

വീണ്ടും ചൈനയുടെ കടുംവെട്ട്: അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം
അമേരിക്കയില്‍ നിന്ന് വിമാനങ്ങളോ വിമാനങ്ങളുമായി ബന്ധപ്പെട്ട സാമഗ്രികളോ വാങ്ങുന്നത് ...

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ ...

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം
കഴിഞ്ഞദിവസം ഹരിയാനയിലെ ഹിസാറില്‍ നടന്ന പൊതു പരിപാടിയാണ് പ്രധാനമന്ത്രി വിവാദ പരാമര്‍ശം ...

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് ...

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി
വിവാഹിതയായ യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്

ഇന്ന് ചൂട് കനക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് ചൂട് കനക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.