അടച്ച ഒരു ലക്ഷം രൂപ തിരിച്ചുവേണ്ട, അമ്മയിൽ നിന്ന് ഒഴിവാക്കി തരണമെന്ന് ഹരീഷ് പേരടി

അഭിറാം മനോഹർ| Last Modified ബുധന്‍, 4 മെയ് 2022 (14:08 IST)
താരസംഘടനയായ അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഒഴിവാക്കിതരണമെന്ന അഭ്യർത്ഥനയുമായി നടൻ ഹരീഷ് പേരടി. താരസംഘടന ക്രിമിനലുകളെ സംരക്ഷിക്കുകയാണെന്നും സ്ത്രീവിരുദ്ധമായ നിലപാടുകൾ തുടരുകയാണെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചു.

തന്റെ പ്രാഥമിക അം​ഗത്വത്തിനായി അടച്ച ഒരുലക്ഷം രൂപ തിരിച്ചുവേണ്ട. ആരോഗ്യ ഇൻഷൂറൻസ് തുടങ്ങിയ എല്ലാ അവകാശങ്ങളിൽ നിന്നും തന്നെ ഒഴിവാക്കണമെന്നും പോസ്റ്റിൽ ഹരീഷ് പേരടി ആവശ്യപ്പെടുന്നു. ബലാത്സംഗക്കേസിൽ ആരോപണവിധേയനായ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് സംഘടനയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് മാലാ പാർവതി, ശ്വേതാ മേനോൻ, കുക്കുപരമേശ്വരൻ എന്നിവർ രാജിവെച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :