Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

മമ്മൂ‌ട്ടിയുടെ വീട്ടിൽ അന്ന് നടന്ന എക്സിക്യൂട്ടീവ് യോ​ഗത്തെക്കുറിച്ചും ദേവൻ സംസാരിച്ചു.

നിഹാരിക കെ.എസ്| Last Modified വ്യാഴം, 14 ഓഗസ്റ്റ് 2025 (15:18 IST)
നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട ശേഷമാണ് നടൻ ദിലീപിനെ താരസംഘടനയായ അമ്മയിൽ നിന്നും പുറത്താക്കിയത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും മാധ്യമങ്ങളുടെയും പ്രതിഷേധത്തെ തുടർന്നായിരുന്നു പുറത്താക്കൽ. അന്നെടുത്ത തീരുമാനം തെറ്റായിരുന്നെന്ന് പറയുകയാണിപ്പോൾ നടൻ ദേവൻ. മമ്മൂ‌ട്ടിയുടെ വീട്ടിൽ അന്ന് നടന്ന എക്സിക്യൂട്ടീവ് യോ​ഗത്തെക്കുറിച്ചും ദേവൻ സംസാരിച്ചു.

അന്നത്തെ തീരുമാനത്തോട് എനിക്ക് യോജിപ്പില്ല. സസ്പെന്റ് ചെയ്യണമെന്നാണ് ഞാൻ പറഞ്ഞത്. അദ്ദേഹത്തിന് പറയാനുള്ളത് കേൾക്കണം. പക്ഷെ കേട്ടില്ല. പക്ഷെ അന്ന് ഭയങ്കരമായ സമ്മർദ്ദം ഉണ്ടായിരുന്നു. രാഷ്ട്രീയ പാർട്ടികൾ അന്ന് മമ്മൂട്ടിയുടെ വീടിന് മുന്നിൽ സമരം ചെയ്തു. മമ്മൂട്ടിയുടെ ​ഗേറ്റിന് മുകളിൽ റീത്ത് വെക്കാൻ പല പാർട്ടികളും വന്നു. അത് നമുക്കൊക്കെ വളരെ ഫീലിം​ഗ് ആയിപ്പോയി. അമ്മയുടെ മീറ്റിം​ഗ് മമ്മൂക്കയുടെ വീട്ടിൽ നടക്കുന്ന സമയത്ത് വലിയ പ്രശ്നമായിരുന്നു.

എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവരുടെ യൂത്ത് മൂവ്മെന്റുകളും വന്ന് ഭയങ്കര ബഹളം. ആർട്ടിസ്റ്റുകൾ വളരെ സോഫ്റ്റും സെൻസിറ്റീവുമാണ്. ഞാൻ കാണുന്നുണ്ട്. മോഹൻലാലും മമ്മൂട്ടിയുമുണ്ട്. അവരുടെ മുഖം കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി. നിസഹായമായി. സസ്പെന്റ്
ചെയ്താൽ പോരെ എന്ന് മമ്മൂട്ടിയും മോഹൻലാലും ചോദിക്കുന്നുണ്ട്. പക്ഷെ പറ്റില്ല, ഇപ്പോൾ തന്നെ ആക്ഷൻ എടുക്കണമെന്ന് ചിലർ പറഞ്ഞു.

ആ സമ്മർദ്ദത്തിന്റെ ഫലമായാണ് ദിലീപിനെ പുറത്താക്കിയത്. ദിലീപ് അത് ലീ​ഗലി നേരിട്ടിരുന്നെങ്കിൽ അമ്മ സംഘടന വലിയ പ്രശ്നത്തിലേക്ക് പോകുമായിരുന്നു. ദിലീപതിന് പോയില്ല. അത് അമ്മയോടുള്ള സ്നേഹവും ബഹുമാനവും കൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും ദേവൻ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :