അഭിറാം മനോഹർ|
Last Updated:
തിങ്കള്‍, 11 ഓഗസ്റ്റ് 2025 (16:45 IST)
കേരള സംസ്ഥാന ചലച്ചിത്ര ആവാര്‍ഡ്
പ്രഖ്യാപിക്കാനിരിക്കെ മികച്ച നടന്‍ ആരാകുമെന്നുള്ള പോരാട്ടം കടുക്കുന്നു. ഭ്രമയുഗത്തിലെ ചാത്തനിലൂടെ മമ്മൂട്ടിയും കിഷ്‌കിണ്ഡാകാണ്ഡം, തലവന്‍, ലെവല്‍ ക്രോസ്, അഡിയോസ് ആമിഗോസ് എന്നീ സിനിമകളിലെ പ്രകടനങ്ങള്‍ക്ക് ആസിഫ് അലിയും
ഒപ്പം കിഷ്‌കിണ്ഡാകാണ്ഡത്തിലെ പ്രകടനത്തിന് വിജയരാഘവനുമാണ് ഇത്തവണ മത്സരരംഗത്തുള്ളത്. മമ്മൂട്ടിയുടെ കൊടുമണ്‍ പോറ്റി ശക്തമായ കഥാപാത്രമായിരുന്നുവെങ്കിലും ഒരുപിടി സിനിമകളിലെ മികച്ച പ്രകടനങ്ങള്‍ ആസിഫ് അലിയ്ക്ക് സാധ്യത നല്‍കുന്നുണ്ട്. അതേസമയം കിഷ്‌കിന്ദാകാണ്ഡത്തിലെ പ്രകടനത്തിന് വിജയരാഘവനും പുരസ്‌കാരം അര്‍ഹിക്കുന്നുണ്ട്.
Must Read: കൂലി തിയറ്ററില്‍ തന്നെ കാണണം, കാരണം ഇതാണ്
മികച്ച 3 മത്സരാര്‍ഥികളില്‍ ആരാകും പ്രധാനനടനായി തെരെഞ്ഞെടുക്കപ്പെടുക എന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാലോകം. ആവേശത്തിലൂടെ ഫഹദ് ഫാസിലും മോഹന്‍ലാല്‍(മലൈക്കോട്ടൈ വാലിബന്‍), ടൊവിനോ( അജയന്റെ രണ്ടാം മോഷണം) എന്നിവരും മത്സരരംഗത്തുണ്ട്. എന്നാല്‍ വിജയരാഘവന്‍, മമ്മൂട്ടി, ആസിഫ് അലി എന്നിവര്‍ തമ്മിലാണ് കടുത്ത പോരാട്ടം. കരിയറിലെ മികച്ച പ്രകടനങ്ങളാണ് എന്നതാണ് മമ്മൂട്ടി, വിജയരാഘവന്‍ എന്നിവര്‍ക്ക് സാധ്യത നല്‍കുന്നത്. അതേസമയം ഒരുപിടി സിനിമകളിലൂടെ നടനവൈഭവം തെളിയിച്ചാണ് ആസിഫ് അലി ഇത്തവണ മത്സരരംഗത്തുള്ളത്.