1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Actor bala about wife kokila age difference

പൊട്ടൻ ഞാനാണ്, കോകിലയുടെ സ്നേഹം തിരിച്ചറിഞ്ഞില്ല, ഇപ്പോൾ അവൾക്ക് 24 വയസ്സ്, ഉടനെ കുഞ്ഞുണ്ടാകുമെന്ന് ബാല

Actor bala
ഭാര്യ കോകിലയ്ക്കും തനിക്കും തമ്മിലുള്ള പ്രായവ്യത്യാസം വെളിപ്പെടുത്തി നടന്‍ ബാല.ആര്‍ക്കും എന്ത് വേണമെങ്കിലും പറയാമെന്നും 24 വയസാണ് തന്റെ ഭാര്യക്കുള്ളതെന്നും ബാല വെളിപ്പെടുത്തി. ഇപ്പോള്‍ തനിക്ക് പ്രായം 42 ആയി എന്നും കോകിലയ്ക്ക് പണ്ട് മുതലെ തന്നൊട് സ്‌നേഹമായിരുന്നുവെന്നും എന്നാല്‍ തനിക്കത് മനസിലാക്കാന്‍ സാധിച്ചില്ലെന്നും ബാല പറയുന്നു.
 
ഞങ്ങള്‍ രണ്ടുപേരും വളരെ സന്തോഷത്തിലാണ്. നല്ല രീതിയില്‍ ജീവിക്കണമെന്നാണ് ആഗ്രഹം. കോകിലയ്ക്ക് 24 വയസ്സാണ്. ഞാനത് തുറന്ന് പറയുകയാണ്. നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും പറയാം, പരിഹസിക്കാം പക്ഷേ ഞാന്‍ പറയുന്നത് സത്യമാണ്. നല്ലവനാണെങ്കിലും ഞാന്‍ അത്ര നല്ലവനല്ല. ദേഷ്യം വരുമ്പോള്‍ നിയന്ത്രണം നഷ്ടമാകും. സന്തോഷത്തോടെ ജീവിക്കണമെന്നാണ് ആഗ്രഹം. ഇവിടെ നിന്ന് പോകാനാണ് തീരുമാനം. അടുത്ത് തന്നെ ഞങ്ങള്‍ക്ക് കുഞ്ഞുണ്ടാകും. അടിപൊളിയായി ജീവിക്കും. ഞാന്‍ രാജാവും കോകില റാണിയുമാകും. ചെറുപ്പം മുതലെ കോകിലയ്ക്ക് എന്നോട് സ്‌നേഹമാണ്. ഞാനാണ് അത് മനസിലാകാതെ പോയത്. കോകിലയ്ക്ക് എന്നോടുള്ള സ്‌നേഹത്തെ പറ്റി ആദ്യം പറയുന്നത് അമ്മയാണ്. അമ്മ വിവാഹക്കാര്യം പറഞ്ഞപ്പോള്‍ ചെറുപ്പം മുതലെ എടുത്തുവളര്‍ത്തിയ കുട്ടിയല്ലെ എന്നാണ് ഞാന്‍ പറഞ്ഞത്. പെട്ടെന്ന് വരുന്ന സ്‌നേഹം വേറെ, പഴകി സ്‌നേഹം വരുന്നത് വേറെ മൂന്ന് മാസമെടുത്താണ് തീരുമാനമെടുത്തത്.
 
എനിക്കിപ്പോള്‍ 42 വയസായി, അങ്ങനെ ഒരു ഇഷ്ടം കോകിലയോട് തോന്നിയിട്ടില്ലായിരുന്നു. കോകില പണ്ടെ എന്റെ കൂടെയുണ്ടായിരുന്നു. ഞാന്‍ പൊട്ടന്‍ എനിക്കത് മനസിലായില്ല. ഞാനാണ് ഇപ്പോള്‍ ഏറ്റവും ഭാഗ്യവാന്‍. കാശും പണവും ഒക്കെ പോയി വന്നുകൊണ്ടിരിക്കും. മരണകിടക്കയില്‍ നിന്നും തിരികെ വന്നതാണ്. ഇപ്പോള്‍ സന്തോഷത്തിലാണ്. കഴിഞ്ഞ 10 വര്‍ഷമായി ഞാന്‍ കരഞ്ഞിട്ടുണ്ട്. ഇനി കരയില്ല. ബാല പറഞ്ഞു. അതേസമയം മാമയെ പണ്ട് മുതലെ ഇഷ്ടമായിരുന്നുവെന്നും എല്ലാവരെയും സഹായിക്കുന്ന സ്വഭാവം കൊണ്ടാണ് ഇഷ്ടം തോന്നിയതെന്നും കോകില പറഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 24നാണ് ബന്ധുവായ കോകിലയുമായി ബാലയുടെ വിവാഹം കഴിഞ്ഞത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
റി റിലീസെങ്കിൽ ഇങ്ങനെ വേണം, ഷാറൂഖും സൽമാനും വീണ്ടും ഒരുമിച്ച് സ്ക്രീനിൽ, ബോളിവുഡിൽ തീ പ്പാറും