നെടുമുടി വേണുച്ചേട്ടനും ദാ ഇപ്പൊ പ്രദീപും,ആറാട്ടില്‍ ഒപ്പമുണ്ടായിരുന്നവര്‍, കുറിപ്പുമായി ബി ഉണ്ണികൃഷ്ണന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 17 ഫെബ്രുവരി 2022 (09:57 IST)

ആറാട്ടില്‍ ഒപ്പമുണ്ടായിരുന്നവരില്‍ നെടുമുടി വേണുച്ചേട്ടനും, എന്റെ ചീഫ് അസ്സോസിയേറ്റ് ജയനും പിറകെ, ദാ, ഇപ്പൊ പ്രദീപും. നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടി'ല്‍ പ്രദീപും ലാല്‍സാറും തമ്മിലുള്ള കോമ്പിനേഷന്‍ സീന്‍ രസകരമായിരുന്നു. സിനിമയില്‍, പ്രദീപിന്റെ കഥാപാത്രം മറ്റൊരാളെപ്പറ്റി പറയുന്നുണ്ട്, ' കഴിവുള്ള കലാകാരനായിരുന്നു'യെന്ന്. അതെ, പ്രദീപും അങ്ങിനെ തന്നെ. തികഞ്ഞ സഹൃദയന്‍, സംഗീതപ്രേമി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ഓര്‍ക്കുന്നു.

ബി ഉണ്ണികൃഷ്ണന്റെ വാക്കുകള്‍

പ്രദീപിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ല. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പും, 'ആറാട്ടി'ന്റെ റിലിസ് വിശേഷങ്ങള്‍ വിളിച്ച് ചോദിച്ചിരുന്നു. ജി സി സി റിലിസുമായി ബന്ധപ്പെട്ട് പ്രമോഷനല്‍ വീഡിയോ അയച്ച് തന്നിരുന്നു. ഇന്ന് പുലര്‍ച്ചെ കേട്ടത് അതീവ ദുഖകരമായ ആ വാര്‍ത്തയാണ്. ' നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടി'ല്‍ പ്രദീപും ലാല്‍സാറും തമ്മിലുള്ള കോമ്പിനേഷന്‍ സീന്‍ രസകരമായിരുന്നു. സിനിമയില്‍, പ്രദീപിന്റെ കഥാപാത്രം മറ്റൊരാളെപ്പറ്റി പറയുന്നുണ്ട്, ' കഴിവുള്ള കലാകാരനായിരുന്നു'യെന്ന്. അതെ, പ്രദീപും അങ്ങിനെ തന്നെ. തികഞ്ഞ സഹൃദയന്‍, സംഗീതപ്രേമി. 'ആറാട്ടി'ല്‍ ഒപ്പമുണ്ടായിരുന്നവരില്‍ നെടുമുടി വേണുച്ചേട്ടനും, എന്റെ ചീഫ് അസ്സോസിയേറ്റ് ജയനും പിറകെ, ദാ, ഇപ്പൊ പ്രദീപും. ആദരാഞ്ജലികള്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :