കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 2 ജനുവരി 2023 (17:43 IST)
ആദ്യത്തെ മലയാള-അറബിക് ചിത്രമാണ് 'ആയിഷ'. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമ ജനുവരി 20ന് പ്രദര്‍ശനത്തിന് എത്തും.നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്. രചന ആഷിഫ് കക്കോടി. രാധികയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
'ആയിഷയിലെ ഏറ്റവും സംതൃപ്തി നല്‍കിയ കാസ്റ്റിംഗുകളില്‍ ഒന്നായിരുന്നു രാധികയുടേത്. കുറച്ച് കാലം അഭിനയത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് കൊണ്ട് ആയിഷയിലേക്ക് വരുമോ എന്നൊരു സംശയം ഉണ്ടായിരുന്നുവെങ്കിലും കഥ കേട്ടപ്പോള്‍ തന്നെ സന്തോഷത്തോടെ ആയിഷയുടെ ഭാഗമായ്.
ക്ലാസ്‌മേറ്റ്‌സ് എന്ന ഒരൊറ്റ ചിത്രം മതി മലയാളികള്‍ക്ക് രാധികയെന്ന നടിയെ ഓര്‍ക്കാന്‍. ഖല്‍ബിലെ വെണ്ണിലാവുമായ് കാമുകന്മാരുടെ ഹൃദയം കവര്‍ന്ന റസിയ്ക്ക് ശേഷം രാധികയുടെ ഏറ്റവും വ്യത്യസ്തമായ വേഷമായ്രിക്കും നിഷ.
പുതിയ ഭാവത്തിലും വേഷപ്പകര്‍ച്ചയിലും നിഷയായ് രാധിക നിങ്ങളുടെ ഹൃദയം നിറയ്ക്കുമെന്ന പ്രതീക്ഷയോടെ രണ്ടാമത്തെ ക്യാരക്റ്റര്‍ പോസ്റ്റര്‍ നിങ്ങള്‍ക്ക് മുന്നിലേക്ക്'- ആമിര്‍ പള്ളിക്കല്‍
കുറിച്ചു.