Aamir Khan- Gauri Sprat: 60 വയസിൽ ആമിർഖാന് പുതിയ പ്രണയം, മാധ്യമങ്ങൾക്ക് മുന്നിൽ പുതിയ പങ്കാളിയെ പരിചയപ്പെടുത്തി താരം

അഭിറാം മനോഹർ| Last Updated: വെള്ളി, 14 മാര്‍ച്ച് 2025 (12:29 IST)
Aamir Khan- Gauri Sprat
ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള താരങ്ങളില്‍ ഒരാളാണ് നടന്‍ ആമിര്‍ഖാന്‍. 2 തവണ വിവാഹിതനായിട്ടുള്ള താരം അടുത്തിടെയാണ് തന്റെ പങ്കാളിയായ കിരണ്‍ റാവുമായുള്ള വിവാഹബന്ധം താരം വേര്‍പ്പെടുത്തിയത്. ഇപ്പോഴിതാ 60 വയസുള്ള താരം വീണ്ടും പ്രണയത്തില്‍ അകപ്പെട്ടിരിക്കുകയാണ്. മുംബൈയില്‍ മാധ്യമങ്ങളുമായി നടത്തിയ മുഖാമുഖത്തിനിടെയാണ് തന്റെ പ്രണയിനിയെ ആമിര്‍ പരിചയപ്പെടുത്തിയത്.

ആമിര്‍ഖാന്റെ പ്രൊഡക്ഷന്‍ കമ്പനിയില്‍ തന്നെ ജോലിചെയ്യുന്ന ഗൗരി എന്ന തമിഴ് സ്വദേശിനിയാണ് ആമിറിന്റെ പുതിയ കാമുകി. ഇവരുമായി 25 വര്‍ഷത്തെ പരിചയം തനിക്കുണ്ടെന്നും രണ്ടുപേരും തമ്മില്‍ ഗൗരവകരവും പ്രതിബദ്ധതയുമുള്ള ബന്ധമാണുള്ളതെന്നും ആമിര്‍ പറയുന്നു. കഴിഞ്ഞ ദിവസം അറുപതാം ജന്മദിനവുമായി ബന്ധപ്പെട്ട് സല്‍മാന്‍ ഖാന്‍, ഷാറൂഖ് ഖാന്‍ എന്നിവര്‍ക്ക് ആമിര്‍ഖാന്‍ അത്താഴവിരുന്ന് ഒരുക്കിയിരുന്നു. ഗൗരിയും വിരുന്നില്‍ പങ്കെടുത്തിരുന്നുവെന്ന് ആമിര്‍ഖാന്‍ പറയുന്നു.



പുതിയ ബന്ധത്തില്‍ മക്കളും സന്തോഷത്തിലാണ്. ഔദ്യോഗികമായി ഒരു കുടുംബ ഗെറ്റ് ടുഗതര്‍ ഉണ്ടായിട്ടില്ല. 6 വയസുള്ള ആണ്‍കുട്ടിയുടെ അമ്മയാണ് ഗൗരി. ലഗാന്‍, ദംഗല്‍ അടക്കം തന്റെ സിനിമകളെ ഗൗരി കണ്ടിട്ടുള്ളെന്നും ആമിര്‍ പറയുന്നു. അറുപതാം വയസില്‍ വിവാഹം ചെയ്യുന്നത് യോജിക്കുമോ എന്ന് എനിക്കറിയില്ല. തന്റെ മുന്‍ ഭാര്യമാരുമായി മികച്ച ബന്ധം പുലര്‍ത്തുന്നതില്‍ താന്‍ ഭാഗ്യവാനാണെന്നും ആമിര്‍ഖാന്‍ പറഞ്ഞു.
2 വിവാഹങ്ങളാണ് ആമിര്‍ഖാനുണ്ടായിട്ടുള്ളത്. നിര്‍മാതാവായ റീന ദത്തയാണ് ആദ്യ പങ്കാളി. ഈ ബന്ധത്തില്‍ ജുനൈദ് ഖാന്‍, ഇറാ ഖാന്‍ എന്നീ 2 കുട്ടികളുണ്ട്. 2021ലാണ് ആമിര്‍ ഖാന്‍ രണ്ടാമത് വിവാഹമോചിതനാകുന്നത്.
സംവിധായകയായ കിരണ്‍ റാവുവാണ് രണ്ടാം ഭാര്യ. ഈ ബന്ധത്തില്‍ ആസാദ് എന്ന മകനും ആമിര്‍ ഖാനുണ്ട്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

'ലഹരി ഉപയോഗത്തിനു സാധ്യത, പണപ്പിരിവ് നടത്തുന്നുണ്ട്'; ...

'ലഹരി ഉപയോഗത്തിനു സാധ്യത, പണപ്പിരിവ് നടത്തുന്നുണ്ട്'; പൊലീസിനു കത്ത് നല്‍കിയത് പ്രിന്‍സിപ്പാള്‍, ഉടന്‍ നടപടി
കഞ്ചാവ് വേട്ട കേസില്‍ രണ്ട് അറസ്റ്റുകള്‍ കൂടി രേഖപ്പെടുത്തി. കളമശ്ശേരി പോളിടെക്‌നിക്കിലെ ...

ഹോളി ആഘോഷത്തിനിടെ ചായം തേക്കാൻ വിസമ്മതിച്ചു, രാജസ്ഥാനിൽ ...

ഹോളി ആഘോഷത്തിനിടെ ചായം തേക്കാൻ വിസമ്മതിച്ചു, രാജസ്ഥാനിൽ വിദ്യാർഥിയെ മർദ്ദിച്ച് കൊലപ്പെടുത്തി
പ്രതികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പോലീസ് ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധക്കാര്‍ ...

കെ.എസ്.യു പ്രവര്‍ത്തകന്‍ കഞ്ചാവ് കേസില്‍ റിമാന്‍ഡില്‍; ...

കെ.എസ്.യു പ്രവര്‍ത്തകന്‍ കഞ്ചാവ് കേസില്‍ റിമാന്‍ഡില്‍; കോളേജില്‍ കച്ചവടം നടത്തിയിരുന്നതായി റിപ്പോര്‍ട്ട്
കോളേജ് യൂണിയന്‍ സെക്രട്ടറിയും ഹരിപ്പാട് വെട്ടുവേണി സ്വദേശിയുമായ അഭിരാജ് ആര്‍., ...

സെക്യൂരിറ്റി ജീവനക്കാര്‍ക്ക് തൊഴിലുടമ ഇരിപ്പിടം നല്‍കണം; ...

സെക്യൂരിറ്റി ജീവനക്കാര്‍ക്ക് തൊഴിലുടമ ഇരിപ്പിടം നല്‍കണം; നിര്‍ദ്ദേശം തൊഴിലുടമ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് മന്ത്രി വി ശിവന്‍കുട്ടി
സംസ്ഥാനത്തെ കടകളിലും മറ്റ് വാണിജ്യസ്ഥാപനങ്ങളിലും സ്ഥാപനത്തിന് പുറത്തും തുറസ്സായ ...

വാട്ട്സാപ്പ് കോളിലൂടെ പണം തട്ടിയ കേസിലെ മുഖ്യ പ്രതി ...

വാട്ട്സാപ്പ് കോളിലൂടെ പണം തട്ടിയ കേസിലെ മുഖ്യ പ്രതി ബംഗളൂരുവിൽ നിന്ന് പിടിയിലായി
മറ്റു കൂട്ടു പ്രതികളെയും പിടികൂടാന്‍ കൊല്ലം വെസ്റ്റ് പോലീസ് എച്ച്.എസ്.ഒ ഫയാസിന്റെ ...