അഭിറാം മനോഹർ|
Last Modified വെള്ളി, 25 ഒക്‌ടോബര്‍ 2024 (10:21 IST)
തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയെ നായകനാക്കി എ ആര്‍ മുരുഗദോസ് ഒരുക്കിയ സിനിമയായ ഗജിനി തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു. സിനിമയുടെ ഹിന്ദി പതിപ്പില്‍ ആമിര്‍ ഖാനായിരുന്നു നായകനായത്. തമിഴിലെ പോലെ ഹിന്ദിയിലും വലിയ വിജയമാവാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ
സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
തെലുങ്ക് നിര്‍മാതാക്കളായ അല്ലു അരവിന്ദ്, മധു മണ്ടേന എന്നിവരാണ് സിനിമ ഒരുക്കുന്നത് എന്നാണ് വിവരം. ചിത്രം ഹിന്ദിയില്‍ ആമിര്‍ഖാനെയും തമിഴില്‍ സൂര്യയേയും വെച്ച് ഒരേസമയം ഷൂട്ട് തുടങ്ങാനാണ് പദ്ധതിയെന്നാണ്‍ പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗജിനി രണ്ടാം ഭാഗത്തിന്റെ ആശയം സൂര്യക്കും ആമിര്‍ ഖാനും ഏറെ ഇഷ്ടമായിട്ടുണ്ട്. എന്നാല്‍ ഒരു റീമേയ്ക്കായി ചെയ്യാന്‍ ഇരുതാരങ്ങളും തയ്യാറല്ല. ഈ സാഹചര്യത്തിലാണ് സിനിമ രണ്ട് ഭാഷകളിലും ഒരേ സമയം റിലീസ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്.
നിലവില്‍ സിനിമയുടെ സ്‌ക്രിപ്റ്റിംഗ് ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 2025 പകുതിയോടെ സിനിമയെ പറ്റിയുള്ള കൂടുതല്‍ വ്യക്തത വരുമെന്നാണ് കരുതുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അതേസമയം ആരായിരിക്കും ഇരു ഭാഷകളിലുമായി സിനിമ സംവിധാനം ചെയ്യുക എന്നതില്‍ തീരുമാനമായിട്ടില്ല.