അഭിറാം മനോഹർ|
Last Modified വ്യാഴം, 11 ഏപ്രില്‍ 2024 (14:58 IST)
പൃഥ്വിരാജ്- ബ്ലെസി കൂട്ടുക്കെട്ടിൽ വന്ന ആടുജീവിതമെന്ന സിനിമ ഏറെ നാളുകളായുള്ള കാത്തിരിപ്പിന് ശേഷമാണ് തിയേറ്ററുകളിലെത്തിയത്. മലയാളികൾ ഏറെ നാളായി കാത്തിരുന്ന സിനിമയ്ക്ക് മികച്ച സ്വീകരണം തന്നെയാണ് തിയേറ്ററുകളിൽ ലഭിച്ചത്. മാർച്ച് 28ന് റിലീസ് ചെയ്ത സിനിമ രണ്ടാഴ്ച കഴിയുമ്പോഴും ബോക്സോഫീസിൽ തകർത്തോടുകയാണ്. പെരുന്നാൾ ദിനമായ ഇന്നലെയും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. പെരുന്നാൾ ദിനത്തിൽ ഏകദേശം നാലുകോടിയോളം രൂപയാണ് സിനിമ കളക്റ്റ് ചെയ്തത്.
ആഗോളതലത്തിൽ സിനിമ ഇതുവരെ 126 കോടിയോളം രൂപ സ്വന്തമാക്കിയതായാണ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. പൃഥ്വിരാജിൻ്റെ എക്കാലത്തെയും വിജയ ചിത്രമാണ് ആടുജീവിതം. ആദ്യ ആഴ്ചയിലെ പല കളക്ഷൻ റെക്കോർഡുകളും സിനിമ തകർത്തിരുന്നു. മലയാളത്തിൽ നിന്നും അതിവേഗത്തിൽ 50 കോടി ക്ലബിലെത്തുന്ന സിനിമയെന്ന റെക്കോഡും ആടുജീവിതത്തിനാണ്.