1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Two weeks were not much of a challenge, not anymore, so far achieved Aadujeevitham

രണ്ടാഴ്ച കാര്യമായ വെല്ലുവിളികള്‍ ഉണ്ടായിരുന്നില്ല, ഇനി അങ്ങനെയല്ല, ഇതുവരെ 'ആടുജീവിതം' നേടിയത്

Aadujeevitham
വിഷുകാലത്ത് പൃഥ്വിരാജിന്റെ ആടുജീവിതം കാണാന്‍ നിരവധി ആളുകളാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. നടന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് കാണാനായാണ് കൂടുതല്‍ പേരും. വരുന്നത്.ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം മാര്‍ച്ച് 28നാണ് പുറത്തുവന്നത്. സിനിമ രണ്ടാഴ്ച കൊണ്ട് നേടിയ കളക്ഷന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
 
രണ്ടാഴ്ചകള്‍ കാര്യമായ എതിരാളികള്‍ ഇല്ലാതെയാണ് ആടുജീവിതം പ്രദര്‍ശിപ്പിച്ചത്. പോസിറ്റീവ് അഭിപ്രായം കൂടി ലഭിച്ചതോടെ ആടുജീവിതം നിറഞ്ഞോടി. വേനല്‍ അവധി ആയതിനാല്‍ പ്രവര്‍ത്തി ദിനങ്ങളിലും കാര്യമായ ഇടവ് ഉണ്ടായില്ല.കേരളത്തില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 57 കോടിയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കോടി കളക്ഷന്‍ നേടി. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 5.9 കോടിയും സ്വന്തമാക്കി. രണ്ടാഴ്ചക്കുള്ളില്‍ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 125 കോടിയാണ് സിനിമ നേടിയത്.
വിഷു, ഈദ് റിലീസുകള്‍ കൂടി എത്തുന്നതോടെ ആടുജീവിതത്തിന്റെ കാര്യം എന്താകുമെന്ന് അറിയുവാനായി കാത്തിരിക്കുകയാണ് നിര്‍മാതാക്കളും. മൂന്ന് ഓപ്ഷന്‍ കൂടി ഇനി തിയേറ്ററില്‍ ഉണ്ടാകും. വര്‍ഷങ്ങള്‍ക്കുശേഷം, ജയ് ഗണേഷ്, ആവേശം എന്നീ ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശനത്തിന് എത്തും.
 
 
 
 
അടുത്ത ലേഖനം
'ലാലേട്ടന്‍ വിനായകനെ കളിയാക്കുമായിരുന്നു,എന്നെ വച്ച് ടീസ് ചെയ്തു കൊണ്ടിരിക്കും';ദൃശ്യം ടുവിന്റെ സെറ്റിലെ രസകരമായ നിമിഷങ്ങള്‍ ഓര്‍ത്ത് നടി ഹരിത ജി. നായര്‍