ഒ.ടി.ടിയില്‍ എത്തുന്നത് അണ്‍കട്ട് വേര്‍ഷന്‍,ആടുജീവിതം തിയറ്ററുകളില്‍ നിന്നും ഒഴിവാക്കിയ രംഗം, ആരാധകര്‍ കാത്തിരിപ്പില്‍

Prithviraj (Aadujeevitham)
Prithviraj (Aadujeevitham)
കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 2 ഏപ്രില്‍ 2024 (15:22 IST)
പൃഥ്വിരാജ്-ബ്ലെസ്സി ടീമിന്റെ ആടുജീവിതം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മികച്ച പ്രതികരണങ്ങളോട് മുന്നേറുന്ന സിനിമ മാര്‍ച്ച് 28നാണ് പ്രദര്‍ശനത്തിന് എത്തിയത്. ദിവസങ്ങള്‍ കൊണ്ട് തന്നെ 50 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രം അതിവേഗം നൂറുകോടി ക്ലബ്ബില്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ തന്നെ ഒ.ടി.ടി റിലീസിനെ കുറിച്ചുള്ള ചര്‍ച്ചകളും ആരംഭിക്കും.

ഒ.ടി.ടി പ്ലേയുടെ റിപ്പോര്‍ട്ട് പ്രകാരം ആടുജീവിതം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് സ്ട്രീമിങ് ആരംഭിക്കുക. സമയ ദൈര്‍ഘ്യം കൂടിയതിനാല്‍ തീയറ്ററുകളില്‍ ഒഴിവാക്കിയ രംഗങ്ങള്‍ കൂടി ചേര്‍ത്തിട്ടാണ് ചിത്രം ഒ.ടി.ടിയില്‍ എത്തുക. നിലവില്‍ തീയറ്ററില്‍ സിനിമയുടെ സമയദൈര്‍ഘ്യം രണ്ടുമണിക്കൂര്‍ 57 മിനിറ്റാണ്.

ഒ.ടി.ടിയില്‍ അണ്‍കട്ട് വേര്‍ഷന്‍ ആകും സ്ട്രീം ചെയ്യുക. അതേസമയം ഔദ്യോഗിക റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :