'നമ്മള്‍' കൂട്ടുക്കാര്‍ കണ്ടുമുട്ടി, 21 വര്‍ഷങ്ങള്‍ പിന്നിടുന്ന സൗഹൃദം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 10 മെയ് 2023 (09:05 IST)
സിനിമ മോഹികളായ ചെറുപ്പക്കാര്‍ക്ക് കമല്‍ സംവിധാനം ചെയ്ത 'നമ്മള്‍'ഒരു വലിയ അവസരമായിരുന്നു. മിനി സ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേക്കുള്ള നടന്‍ പ്രശാന്ത് അലക്‌സാണ്ടറിനെ എത്തിച്ചത് പോലെ ഭാവനയും വരവ് അറിയിച്ചതും ഈ സിനിമയിലൂടെയാണ്.2002 ഡിസംബര്‍ 20ന് പുറത്തിറങ്ങിയ നമ്മള്‍ ആയിരുന്നു ഭാവനയുടെ ആദ്യ ചിത്രം. ആ പഴയ കൂട്ടുകാര്‍ വീണ്ടും ഒന്നിച്ചിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നലെ വൈകുന്നേരം അവര്‍ കണ്ടുമുട്ടി പഴയ സൗഹൃദങ്ങള്‍ പങ്കിട്ടു.

ഏറെ നാളായി നമ്മള്‍ കൂട്ടുകാരെ ഒരുമിച്ച് കാണാനായി പ്രശാന്ത് കാത്തിരിക്കുകയായിരുന്നു.സിനിമ റിലീസ് ആയി 21 വര്‍ഷങ്ങള്‍ പിന്നിടുന്നു. അത്രയും തന്നെ പഴക്കമുണ്ട് സൗഹൃദത്തിനും.
സിദ്ധാര്‍ത്ഥ് ഭരതന്‍, ദിനേശ് പ്രഭാകര്‍, പാര്‍ത്ഥസാരഥി, ശ്രീകുമാര്‍ എന്നിവരാണ് പ്രശാന്തിനൊപ്പം ഉണ്ടായിരുന്നത്.


രക്ഷിത്, മന്നവ് എന്നീ രണ്ടു കുട്ടികള്‍ ഉണ്ട് നടന്.ഷീബ എന്നാണ് പ്രശാന്തിന്റെ ഭാര്യയുടെ പേര്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :