6 ദിവസം, 100 കോടി; ‘തെറി’ ഭൂമി കുലുക്കുന്ന വിജയം!

തെറി 100 കോടി ക്ലബില്‍

Theri, Vijay, Atlee, Shankar, Murugadoss, തെറി, വിജയ്, അജിത്, അറ്റ്ലീ, ഷങ്കര്‍, മുരുഗദോസ്
Last Modified വെള്ളി, 22 ഏപ്രില്‍ 2016 (21:25 IST)
വെറും ആറേ ആറുദിവസം. ഇളയദളപതി വിജയ് നായകനായ ‘തെറി’ നൂറുകോടി രൂപ കളക്ഷന്‍ പിന്നിട്ട് കുതിക്കുകയാണ്. അറ്റ്‌ലീ സംവിധാനം ചെയ്ത ഈ ബിഗ്ബജറ്റ് സിനിമ വിജയുടെയും തമിഴ് സിനിമയിലെയും ഏറ്റവും വലിയ ഹിറ്റായി മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിജയുടെ തകര്‍പ്പന്‍ പ്രകടനവും സൂപ്പര്‍ ആക്ഷന്‍ സീനുകളും സിനിമയുടെ ഹൈലൈറ്റാണ്. നൈനിക, മഹേന്ദ്രന്‍, നായികമാരായ എമി ജാക്സണ്‍, സമാന്ത എന്നിവരും ഈ മഹാവിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ജോര്‍ജ്ജ് സി വില്യംസിന്‍റെ ഛായാഗ്രഹണവും ഗംഭീരമാണ്.

തമിഴ് സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു സിനിമയും 100 കോടി ക്ലബില്‍ ഇടം പിടിച്ചിട്ടില്ല. വിജയുടെ തന്നെ ‘കത്തി’ 100 കോടി ക്ലബില്‍ കയറിയത് 14 ദിവസം എടുത്തിട്ടാണ്.

തമിഴ് സംവിധായകരില്‍ 100 കോടി ക്ലബില്‍ ഇടം പിടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനാണ് അറ്റ്‌ലി. ഷങ്കര്‍, എ ആര്‍ മുരുഗദോസ് എന്നിവരാണ് ഈ ക്ലബിലെ മറ്റുള്ളവര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :