'ഇതുവരെ ചെയ്തതിലെ ഏറ്റവും പ്രിയപ്പെട്ട സിനിമ'; ആന്‍മരിയ കലിപ്പിലാണ് അഞ്ചാം വാര്‍ഷികത്തില്‍ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്
കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 5 ഓഗസ്റ്റ് 2021 (13:02 IST)
മലയാള സിനിമയിലെ യുവ സംവിധായകരില്‍ ശ്രദ്ധേയമായ വ്യക്തിയാണ് മിഥുന്‍ മാനുവല്‍ തോമസ്. തന്റെ സിനിമകളിലൂടെ ആസ്വാദകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സംവിധായകന്‍. ഇതുവരെ ചെയ്തതിലെ ഏറ്റവും പ്രിയപ്പെട്ട സിനിമ ആന്‍മരിയ കലിപ്പിലാണെന്ന് അദ്ദേഹം പറയുന്നു.
'ഇതുവരെ ചെയ്തതിലെ ഏറ്റവും പ്രിയപ്പെട്ട സിനിമയുടെ അഞ്ചാം വാര്‍ഷികം.. ആന്‍മരിയ കലിപ്പിലാണ്'- മിഥുന്‍ കുറിച്ചു.
അഞ്ചാം പാതിരയാണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. ഈ സിനിമയുടെ ഹിന്ദി റീമേക്കും ഇദ്ദേഹം തന്നെയാണ് സംവിധാനം ചെയ്യുന്നത്. യുവപ്രേക്ഷകരെ ആഘോഷമാക്കിയ നിവിന്‍പോളി ചിത്രം ഓം ശാന്തി ഓശാനയിലെ സഹ തിരക്കഥാകൃത്തായി ആണ് മലയാളസിനിമയിലേക്ക് മിഥുന്‍ എത്തിയത്. തുടര്‍ന്ന് ആട്, ആന്‍മരിയ കലിപ്പിലാണ്, അലമാര, ആട് 2, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നീ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു.