224 എക്‌സ്ട്രാ ഷോകള്‍, ആദ്യദിവസം 'ടര്‍ബോ'യ്ക്ക് ലഭിച്ചത് റെക്കോര്‍ഡ് തുക

Mammootty - Turbo
Mammootty - Turbo
കെ ആര്‍ അനൂപ്| Last Modified വെള്ളി, 24 മെയ് 2024 (11:01 IST)
മമ്മൂട്ടിയുടെ 'ടര്‍ബോ'വിജയകരമായി പ്രദര്‍ശനം തുടരുന്നു. ആദ്യദിവസം തന്നെ വിസ്മയിപ്പിക്കുന്ന നേട്ടങ്ങളാണ് ഈ വൈശാഖ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.മമ്മൂട്ടിയുടെ മാസ് ഗെറ്റപ്പും ആക്ഷനും കോമഡികളും ആരാധകര്‍ ഏറ്റെടുത്തു. മികച്ച പ്രതികരണങ്ങള്‍ പുറത്തുവന്നതോടെ ആദ്യദിനം ടിക്കറ്റുകള്‍ക്കായി പ്രേക്ഷകര്‍ നെട്ടോട്ടമോടി. തീയറ്റര്‍ ഉടമകള്‍ അതിനൊരു പോംവഴി കണ്ടെത്തി. കൂടുതല്‍ ഷോകള്‍ നടത്താന്‍ തീരുമാനിച്ചു. 224 എക്‌സ്ട്രാ ഷോകള്‍ ആദ്യദിവസം തന്നെ നടത്തി. ഇതിലൂടെ റെക്കോര്‍ഡ് നേട്ടത്തില്‍ എത്താന്‍ ടര്‍ബോ സിനിമയ്ക്കായി.

വിവിധ തിയേറ്ററുകളിലായി എറണാകുളം ജില്ലയില്‍ മാത്രം 40 എക്‌സ്ട്രാ ഷോകളാണ് കഴിഞ്ഞദിവസം നടന്നത്. തിരുവനന്തപുരത്ത് 22ലധികം ഷോകളും കോഴിക്കോട് മലപ്പുറം ജില്ലകളിലായി 50 ലധികം ലൈറ്റ് ഷോകളും നടന്നു.

മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച തുടക്കം ടര്‍ബോയിലൂടെ ലഭിച്ചു. രണ്ടു മണിക്കൂര്‍ 32 മിനിറ്റ് ദൈര്‍ഘ്യമുണ്ട് സിനിമയ്ക്ക്.

2024 ഇതുവരെ റിലീസ് ചെയ്ത മലയാള സിനിമകളുടെ കളക്ഷന്റെ കാര്യത്തില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് ടര്‍ബോ.

മലൈക്കോട്ടൈ വാലിബനെ വീഴ്ത്തി 6 കോടിയിലധികം കേരള ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടി കുതിച്ചുയരുകയാണ് മമ്മൂട്ടി ചിത്രം. ആഗോള കളക്ഷന്‍ കണക്കുകള്‍ കൂടി ചേര്‍ക്കുമ്പോള്‍ സംഖ്യ ഉയരും.അഡ്വാന്‍സ് ബുക്കിംഗിലൂടെ 3.25 കോടി രൂപ ടര്‍ബോ നേടി.

മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍ 5.85 കോടിയുമായി ഇതുവരെ ഒന്നാമത് തുടരുകയായിരുന്നു. ഓപ്പണിംഗില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ആടുജീവിതം നിലവില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തില്‍ മൂന്നാമതാണ്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :