മുലയൂട്ടുന്ന മകന്‍, പ്രസവശേഷം2 മാസം പ്രായമുള്ള കുഞ്ഞിനെ കൂടി സിനിമ സെറ്റില്‍, കഷ്ടതകള്‍ അനുഭവിച്ച് ചിത്രീകരണം പൂര്‍ത്തിയാക്കിയതിനെ കുറിച്ച് കാജല്‍ അഗര്‍വാള്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 23 മെയ് 2024 (18:14 IST)
നടി കാജല്‍ അഗര്‍വാള്‍ തെലുങ്ക് സിനിമയായ സത്യഭാമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍. ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ് നടി. അമ്മയായി രണ്ടുമാസത്തിനുള്ളില്‍ തന്നെ സിനിമയില്‍ അഭിനയിക്കാന്‍ കാജല്‍ തയ്യാറായി. മുലയൂട്ടുന്ന മകനെ വെച്ച് എങ്ങനെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയുന്നു എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് നടി.


കാജല്‍ അഗര്‍വാള്‍ ഗൗതം കിച്ച്ലുവുമായി 2020-ല്‍ വിവാഹിതയായി, 2022-ല്‍ അവര്‍ക്ക് നീല്‍ കിച്ച്ലു എന്ന ആണ്‍കുഞ്ഞ് പിറന്നു.അടുത്തിടെ ഒരു യൂട്യൂബ് അഭിമുഖത്തില്‍, തന്റെ കരിയറിലെ വെല്ലുവിളികളെക്കുറിച്ചും പ്രസവശേഷം താന്‍ അഭിമുഖീകരിച്ച കാര്യങ്ങളെക്കുറിച്ചും നടി സംസാരിച്ചു. പ്രസവിച്ച് രണ്ട് മാസത്തിനുള്ളില്‍ തന്നെ ഇന്ത്യന്‍ 2വിന്റെ ചിത്രീകരണം ആരംഭിച്ചെന്നും സിനിമയ്ക്കായി കുതിരസവാരിയും കളരിയും അഭ്യസിച്ചിരുന്നുവെന്ന് നടി പറയുന്നു. തനിക്ക് അസഹനീയമായ വേദന അനുഭവപ്പെട്ടുവെന്നും സംവിധായകന്‍ ശങ്കര്‍ തന്റെ അവസ്ഥ മനസ്സിലാക്കുകയും അതിനനുസരിച്ച് ഷൂട്ടിംഗ് ഷെഡ്യൂള്‍ ക്രമീകരിക്കുകയും ചെയ്തു.

താന്‍ ഷൂട്ടിങ്ങിനിടയില്‍ തന്റെ 2 മാസം പ്രായമുള്ള കുഞ്ഞിനെ കൂടെ കൂട്ടിയെന്നും ഷിഫ്റ്റുകള്‍ക്കിടയില്‍ അവനുവേണ്ടി മുലപ്പാല്‍ പമ്പ് ചെയ്ത് ബോട്ടില്‍ ആക്കി റൂമിലേക്ക് കൊടുത്തുവിടുമായിരുന്നു. പ്രസവാനന്തരം സിനിമയില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ നിരവധി മാനസിക അവസ്ഥയിലൂടെ കടന്നുപോയെന്നും നടി പറഞ്ഞു.

അത് മറികടക്കാന്‍ താന്‍ തെറാപ്പി എടുക്കുകയും ആന്റീഡിപ്രസന്റുകള്‍ കഴിക്കുകയും ചെയ്തുവെന്ന് കാജല്‍ അഗര്‍വാള്‍ പറഞ്ഞു, മാതൃത്വം തന്നെ വളരെയധികം മാറ്റിമറിച്ചുവെന്നും ബുദ്ധിമുട്ടുകള്‍ക്കിടയിലും കുടുംബത്തോടുള്ള പ്രതിബദ്ധതയ്ക്ക് മുന്‍ഗണന നല്‍കണമെന്നും കാജല്‍ കൂട്ടിച്ചേര്‍ത്തു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :