രണ്ടുദിവസം തിയേറ്ററുകള്‍ അടച്ചിടും, പ്രതിഷേധത്തിന് പിന്നില്‍ 2018 നേരത്തെ ഒടിടിയിലെത്തിയത്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 6 ജൂണ്‍ 2023 (17:46 IST)
നാളെയും മറ്റന്നാളും സംസ്ഥാനത്തെ തിയേറ്ററുകള്‍ അടച്ചിടും. 2018 എന്ന സിനിമ തിയേറ്റുകളുമായുള്ള കരാര്‍ ലംഘിച്ച് നേരത്തെ ഒടിടിയില്‍ എത്തുന്നതില്‍ പ്രതിഷേധിച്ചാണ് സമരം.ഫിയോക്കിന്റെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗ ശേഷമാണ് തീരുമാനം.

റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞ് മാത്രമേ ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്താവു എന്നതായിരുന്നു തീയറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും തമ്മിലുള്ള ധാരണ. 2018 സിനിമയുടെ നിര്‍മ്മാതാവ് ഇത് ലംഘിച്ചു എന്നാണ് തിയേറ്റര്‍ ഉടമകള്‍ പറയുന്നത്. മെയ് അഞ്ചിന് 2018 തിയറ്ററുകളില്‍ എത്തി ജൂണ്‍ ഏഴിന് ഒടിടി റിലീസും ആയി . അതായത് 34-ആമത് ദിവസം ഒടിടിയില്‍ സിനിമയെത്തി. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ഇതര ഭാഷ സിനിമകള്‍ കാണുവാന്‍ തിയറ്ററുകളില്‍ ആളുകള്‍ എത്തുമ്പോഴും മലയാള സിനിമയ്ക്ക് ആളെ കൂട്ടാന്‍ ആവുന്നില്ലെന്ന് പരാതി പരിഹരിച്ച ചിത്രമായിരുന്നു 2018.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :