2022 മികച്ചൊരു വര്‍ഷം,ഷെയിന്‍ ടോം ചാക്കോയുടെ സിനിമകള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 30 ഡിസം‌ബര്‍ 2022 (10:18 IST)
ഷെയിന്‍ ടോം ചാക്കോയുടെ കരിയറിലെ മികച്ചൊരു വര്‍ഷമാണ് 2022. നിരവധി ചിത്രങ്ങളില്‍ നടന്‍ അഭിനയിച്ചു. തമിഴില്‍ വിജയുടെ കൂടെ ബീസ്റ്റ് എന്ന ചിത്രത്തിലും വേഷമിട്ടു.

ഭീഷ്മപര്‍വം

ഷെയിന്‍ ടോം ചാക്കോയുടെ ഗംഭീരപ്രകടനം കണ്ട ചിത്രമാണ് ഭീഷ്മപര്‍വം.മാര്‍ച്ച് 3നാണ് മമ്മൂട്ടിയുടെ ഭീഷ്മപര്‍വം തിയേറ്ററുകളിലെത്തിയത്.ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ് ഒ.ടി.ടി അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.ഏപ്രില്‍ ഒന്നാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
കുമാരി
'രണം' സംവിധായകന്‍ നിര്‍മ്മല്‍ സഹദേവന്റെ പുതിയ ചിത്രമാണ് 'കുമാരി'. ഐശ്വര്യലക്ഷ്മി ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക, എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

പടവെട്ട്
നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, അദിതി ബാലന്‍, രമ്യ സുരേഷ്, ഇന്ദ്രന്‍സ്, ദാസന്‍ കോങ്ങാട്, സുധീഷ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.അദിതി ബാലനാണ് നായിക.

വെയില്‍
ഷെയ്ന്‍ നിഗം നായകനായി എത്തിയ ചിത്രമാണ് വെയില്‍. പലതവണ റിലീസ് മാറ്റിവെച്ച് സിനിമ ഒടുവില്‍ പ്രേക്ഷകരിലേക്ക്. ഫെബ്രുവരി 25ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തില്‍ ഷെയിന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
ചിത്രത്തിന്റെ രചനയും സംവിധാനവും നവാഗതനായ ശരത്ത് ആണ് നിര്‍വഹിച്ചിരിക്കുന്നത്.

തല്ലുമാല, കുടുക്ക്, വിചിത്രം, അടിത്തട്ട്, കൊച്ചാള്‍, ഭാരത സര്‍ക്കസ്, പന്ത്രണ്ട്, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങളാണ് ഷെയിന്‍ ടോം ചാക്കോയുടെ ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തിയത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :