രേണുക വേണു|
Last Modified വെള്ളി, 18 മാര്‍ച്ച് 2022 (08:08 IST)
മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം 'പുഴു' ഉടന്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് ഇക്കാര്യം അറിയിച്ചത്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ സോണി ലിവില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ഏപ്രില്‍ 14 നായിരിക്കും റിലീസെന്നാണ് സൂചന. സിനിമയുടെ ഏറ്റവും പുതിയ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മമ്മൂട്ടിയുടെ നിഗൂഢതകള്‍ നിറഞ്ഞ ക്രൂരമായ നോട്ടമാണ് പോസ്റ്ററിന്റെ പ്രത്യേകത. നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന 'പുഴു' എസ്.ജോര്‍ജ്ജാണ് നിര്‍മ്മിച്ചിരിക്കുന്നത്.