മരക്കാര്‍ റിലീസായി ഒരു വര്‍ഷം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 2 ഡിസം‌ബര്‍ 2022 (13:12 IST)
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രദര്‍ശനത്തിന് എത്തി ഒരു വര്‍ഷം ആകുന്നു. 2021 ഡിസംബര്‍ 2-നാണ് തിയേറ്ററുകളില്‍ എത്തിയത്. പ്രദര്‍ശനത്തിനെത്തി ചിത്രം ഒരാഴ്ചക്കകം തന്നെ പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ ഒ.ടി.ടിയില്‍ എത്തിയപ്പോള്‍ സിനിമയ്ക്ക് നല്ല അഭിപ്രായങ്ങളും ലഭിച്ചു.മുന്‍വിധികള്‍ക്കു ഒന്നും കീഴ്‌പ്പെടാതെ, ശരാശരി പ്രേക്ഷകന്‍ എന്ന രീതിയിലാണ് കണ്ടത്. ഇത്ര വലിയ ഒരു ഭൂകമ്പം അഴിച്ചുവിട്ടു ഇതിനെ ഇങ്ങനെ മോശം ആക്കേണ്ടിയിരുന്നോ? എന്ന് എനിക്ക് തോന്നിപ്പോയിയെന്നാണ് ഒ.ടി.ടിയില്‍ കണ്ട ശേഷം സംവിധായകന്‍ ഭദ്രന്‍ കുറിച്ചത്.

നൂറുകോടിയോളം ചെലവിട്ടാണ് മോഹന്‍ലാലിന്റെ മരക്കാര്‍ നിര്‍മ്മിച്ചത്.
പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍ലന്‍ തുടങ്ങിയ വന്‍ താര നിര സിനിമയില്‍ അണിനിരക്കുന്നു.

സിനിമയ്ക്കായി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുല്‍ രാജ് ആണ്. സംഗീതം റോണി റാഫേലിന്റെതാണ്. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :