‘ഇന്നലെ’ക്ക് ശേഷം ശോഭന‘നാളെ’യില്‍

PROPRO
പത്മരാജന്‍റെ ‘ഇന്നലെ’യില്‍ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച ശോഭനയുടെ പുതിയ ചിത്രത്തിന്‍റെ പേര്‌ ‘നാളെ’

സിനിമയില്‍ നിന്നും നൃത്തത്തിലേക്ക്‌ ശ്രദ്ധ തിരിച്ച ശോഭന വളരെ കാലത്തിന്‌ ശേഷം മലയാളത്തിലേക്ക്‌ മടങ്ങി വരുന്ന ചിത്രമായിരിക്കും ‘നാളെ’.

പുതുമുഖമായ മനുവാണ്‌ സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്‌. രാജ്യാന്തര പുരസ്‌കാര ജേതാവായ എം ജെ രാധാകൃഷ്‌ണനാണ്‌ സിനിമയുടെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്‌.

സായ്‌ കുമാര്‍, മനോജ്‌ കെ ജയന്‍, ജഗതി, ദേവന്‍, ടി ജി രവി, സുകുമാരി, സംഗീത മോഹന്‍ തുടങ്ങിയവര്‍ സിനിമയില്‍ അഭിനയിക്കുന്നു.

WEBDUNIA|
‘ഏപ്രില്‍ 18’ എന്ന സിനിമയിലൂടെ മലയാളത്തില്‍ എത്തിയ ശോഭന ഫാസിലിന്‍റെ മണിച്ചിത്രത്താഴിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. രേവതി സംവിധാനം ചെയ്‌ത ‘മിത്ര് മൈ ഫ്രണ്ട്‌’ എന്ന സിനിമയിലൂടെയും ദേശീയ പുരസ്‌കാരം നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :