സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വിതരണം ചെയ്‌തു. മുഖ്യമന്ത്രി എത്താന്‍ വൈകിയതിനെ തുടര്‍ന്ന് അവാര്‍ഡ് വിതരണം താമസിച്ചത് സെനറ്റ് ഹാളില്‍ നടന്ന ചടങ്ങിന്‍റെ നിറം കെടുത്തി.
ചലച്ചിത്ര സംഘടനകളിലെ വഴക്കുകള്‍ മാറ്റിവച്ച് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ സിനിമാപ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സിനിമ-സീരിയല്‍ നിര്‍മ്മാണത്തെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകരാന്‍ സി ഡിറ്റ് പുതിയ കോഴ്‌സുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മികച്ച സിനിമക്കുള്ള പുരസ്‌കാരം എം ജി ശശി (അടയാളങ്ങള്‍), നടി മീരജാസ്‌മിന്‍ (ഒരേ കടല്‍), സത്യന്‍ അന്തിക്കാട് (തിരക്കഥ) , മുകേഷ് (ജനപ്രിയ ചിത്രം, കഥപറയുമ്പോള്‍), ഔസേപ്പച്ചന്‍ (പശ്ചാത്തല സംഗീതം), എം ജയചന്ദ്രന്‍ (സംഗീതം) , എം ജെ രാധാകൃഷ്ണന്‍ (ഛായാഗ്രാഹണം) തുടങ്ങിയവര്‍ മുഖ്യമന്ത്രിയില്‍ നിന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
മികച്ച രണ്ടാമത്തെ ചിത്രത്തിന് ശ്യാമപ്രാസാദ് (ഒരേ കടല്‍) എഡിറ്റര്‍ -വിനോദ്‌സുകുമാരന്‍, നവാഗത സംവിധായകന്‍ ബാബു തിരുവല്ല (തനിയെ), സിനിമ ലേഖനത്തിനുള്ള പുരസ്‌കാരം കെ പി ജയകുമാര്‍ (കാണാതായ പുരുഷന്‍ കാഴ്‌ചപ്പെടുന്ന സിനിമ), സിനിമ ഗൃന്ഥം-എം പി സജീഷ് (ശലഭച്ചിറകുകള്‍ കൊഴിയുന്ന ചരിത്ര ശിശിരത്തില്‍ ) തുടങ്ങിയവരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി