അനന്തപുരിയില്‍ ചലച്ചിത്രമേള

ഇസ്രായേലി സംവിധായകന്‍ വോള്‍മാന്‍ മുഖ്യാതിഥി.

ദക്ഷിണാഫ്രിക്കന്‍ ചിത്രം ടോറ്റ്‌സി(
PROPRO
തലസ്ഥാനത്തെ ലോകസിനിമാപ്രേമികളുടെ കൂട്ടായ്‌മയായ ചലച്ചിത്രയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന തിരുവന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‌ (ടിഫ്‌) അനന്തപുരി ഒരുങ്ങുന്നു. ഓഗസ്‌റ്റ്‌ ഒന്നുമുതല്‍ ഏഴുവരെയാണ്‌ കലാഭവന്‍ തിയേറ്ററിലും ടാഗോര്‍ തിയേറ്ററിലുമായി ‘ടിഫ്‌’ അരങ്ങേറുന്നത്‌.

ഇരുപത്തിനാല്‌ രാജ്യങ്ങളില്‍ നിന്നുള്ള നാല്‌പത്‌ ചിത്രങ്ങളാണ്‌ മേളയില്‍ പ്രദര്‍ശിപ്പിക്കുക.ഇസ്രായേലി സംവിധായകനായ ഡാന്‍ വോള്‍മാനാണ്‌ മേളയിലെ മുഖ്യാതിഥി. അദ്ദേഹത്തിന്‍റെ ദി ഹാന്‍ഡ്‌സ്‌ (2007) ആണ്‌ ഉദ്‌ഘാടന ചിത്രം. വോള്‍മാന്‍റെ എട്ടു ചിത്രങ്ങളും ഡോക്യുമെന്ററികളും മേളയില്‍ പ്രദര്‍ശിപ്പിക്കും.

ഫോറിന്‍ സിസ്‌റ്റേഴസ്‌ (2003), ബെന്‍സ്‌ ബയോഗ്രഫി (2004) എന്നിവയും മേളില്‍ പ്രദര്‍ശിപ്പിക്കും. ലോക സിനിമ വിഭാഗത്തില്‍ ഹംഗേറിയന്‍ സംവിധായകന്‍ ഇസ്‌തവാ സാബോയുടെ റിലേറ്റീവ്‌സ്‌ (2006), മാര്‍ട്ടിന്‍ സ്‌കോര്‍സേഴ്‌സിയുടെ ഡിപ്പാര്‍ട്ടഡ്‌ (2006), ദക്ഷിണാഫ്രിക്കന്‍ ചിത്രം ടോറ്റ്‌സി(2005), ഡച്ച്‌ ചിത്രമായ വെയ്‌റ്റര്‍ (2007)ഓസ്‌കാര്‍പുരസ്‌കാരം നേടിയ ഈസ്റ്റേണ്‍ പ്രോമിസസ്‌ (2007) തുടങ്ങിയവ പ്രദര്‍ശിപ്പിക്കും.
ദക്ഷിണാഫ്രിക്കന്‍ ചിത്രം ടോറ്റ്‌സി(
PROPRO


ഏഷ്യന്‍ സിനിമ വിഭാഗത്തില്‍ പാകിസ്ഥാന്‍ ചിത്രം ഖുദാകേലിയേ (2007), ചൈനീസ്‌ ചിത്രം കര്‍ഴ്‌സ്‌ ഓഫ്‌ ദ ഗോള്‍ഡണ്‍ ഫ്‌ളവര്‍ ഇറാനിയന്‍ ചിത്രം വെറ്റ്‌ഡ്രീംസ്‌ തുടങ്ങിയ പ്രദര്‍ശിപ്പിക്കും. പൊളിഷ്‌ സംവിധായകന്‍ ആന്ദ്രെ വൈദയുടെ ഏറ്റവും പുതിയ ചിത്രമായ കാത്യാന്‍ ആയിരിക്കും സമാപന ചിത്രം.

WEBDUNIA|
ചലച്ചിത്രപ്രതിനിധികള്‍ക്കായി കലാഭവനില്‍ രാവിലെ എട്ടേമുക്കാല്‍ മുതല്‍ അഞ്ച്‌ പ്രദര്‍ശനങ്ങളായിരിക്കും ഉണ്ടാകുക. എല്ലാ ദിവസവും വൈകിട്ട്‌ ടാഗോര്‍ തിയേറ്ററില്‍ പൊതു ജനങ്ങള്‍ക്കായി സൗജന്യ പ്രദര്‍ശനവും ഉണ്ടായിരിക്കും. നാലു പെണ്ണുങ്ങള്‍, താരെ സമീന്‍ പര്‍, ജെബ്‌ വി മെറ്റ്‌, ജോഥാ അക്‌ബര്‍, തുടങ്ങിയ ചിത്രങ്ങളായിരിക്കും ഇവിടെ പ്രദര്‍ശിപ്പിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :