മലയാളത്തില്‍ പുതുമുഖങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നില്ലെന്ന് നടന്‍ ജയറാമിന് പരാതി. അയല്‍വക്കമായി തമിഴില്‍ ഒരോ ദിവസവും പുതിയ ചലച്ചിത്രകാരന്മാര്‍ അവതരിക്കുമ്പോള്‍ പുതിയ മുഖങ്ങളെ അംഗീകരിക്കാന്‍ മലയാളികള്‍ക്ക് മടിയാണെന്ന് ജയറാം പറയുന്നു.
പുതിയ തമിഴ് ചിത്രമായ ‘ധാംധൂമി’ന്‍റെ പ്രചാരണ പരിപാടിക്കിടെ മലയാള മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയറാം. കഴിഞ്ഞ പത്തുവര്‍ഷത്തെ കാര്യം പരിശോധിച്ചാല്‍ മലയാളത്തില്‍ രണ്ടോ മൂന്നോ പുതുമുഖ താരങ്ങള്‍മാത്രമേ ശ്രദ്ധിക്കപ്പെട്ടുള്ളു, എന്നാല്‍ തമിഴില്‍ അങ്ങനെയല്ല പുതുമുഖങ്ങള്‍ക്ക് സിനിമക്കാരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും പിന്തുണ ലഭിക്കുന്നു.
യുവനായകന്മാരുടെ ഒരു വലിയ നിരതന്നെ ഇപ്പോള്‍ തമിഴില്‍ ഉണ്ട്. സംവിധാനത്തിലും മറ്റ് മേഖലകളിലും പുതുമുഖങ്ങളുടെ ശ്രമം അംഗീകരിക്കപ്പെടുന്നു എന്നും ജയറാം ചൂണ്ടികാട്ടുന്നു.
PRO
PRO
കേരളത്തില്‍ ഉടന്‍ തിയേറ്ററുകളില്‍ എത്തുന്ന ‘വെറുതേ ഒരു ഭാര്യ’ എന്ന ചിത്രത്തില്‍ വലിയ പ്രതീക്ഷയാണുള്ളതെന്നും ജയറാം പറഞ്ഞു. “ഇടത്തരം കുടുംബത്തിന്‍റെ കഥയാണ് വെറുതേ ഒരു ഭാര്യ. എനിക്ക് വേണ്ടി തച്ചുണ്ടാക്കിയ വേഷം ആണ് സിനിമയില്‍ ഉള്ളത്. എന്നാല്‍ ഞാന്‍ മുമ്പ് ചെയ്‌തിട്ടുള്ള വേഷങ്ങളില്‍ നിന്ന് വ്യത്യാസങ്ങളും ഉണ്ട്. മലയാളത്തില്‍ നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന കുടുംബ ചിത്രങ്ങളുടെ മടങ്ങി വരവായിരിക്കും വെറുതേ ഒരു ഭാര്യ”.-ജയറാം പ്രതീക്ഷ പ്രകടിപ്പിച്ചു.
“ഭാര്യമാരോട് മിക്ക ഭര്‍ത്താക്കന്മാരും ചോദിക്കാറുണ്ട് നിനക്ക് ഇവിടെ എന്താണ് ജോലിയെന്ന്, ഒരു ദിവസം ഭാര്യയുടെ ജോലിയെല്ലാം ഏറ്റെടക്കേണ്ടി വന്ന ഭര്‍ത്താവിന്‍റെ ഗതികേടാണ് ചിത്രം. എല്ലാ ഭാര്യമാരും ഭര്‍ത്താക്കന്മാരെ വിളിച്ചുകൊണ്ട് വന്ന് കാണേണ്ട ചിത്രമാണിത്”
WEBDUNIA|
മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം തുടര്‍ച്ചയായി പൊട്ടുമ്പോള്‍ ‘വെറുതേ ഒരു ഭാര്യ’യില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ് ജയറാം.