സമീപകാലത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട മലയാളചിത്രമാണ് ട്രാഫിക്. നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ പിടിച്ചുപറ്റിയ ചിത്രമാണ് ട്രാഫിക്. തീയേറ്ററുകളില്‍ പ്രേക്ഷകരെ നിറച്ച ഈ ചിത്രം ഹിന്ദിയുള്‍പ്പടെ മറ്റ് ഭാഷകളില്‍ റീമേക്ക് ചെയ്യുന്നുണ്ട്.
അതിനിടയില്‍ ഇതാ ട്രാഫിക്കിന് മറ്റൊരു നേട്ടവും കൂടി. ചിത്രത്തിന്റെ സി ഡി- ഡിവിഡി വില്‍പ്പന റെക്കോര്‍ഡുകള്‍ ഭേദിച്ചിരിക്കുന്നു. ട്രാഫിക്കിന്റെ സി ഡി- ഡിവിഡി പുറത്തിറക്കിയിട്ട് മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടര ലക്ഷം എണ്ണമാണ് വിറ്റഴിച്ചിരിക്കുന്നത്. സെന്‍ട്രല്‍ വീഡിയോസാണ് ട്രാഫിക്കിന്റെ സി ഡികളും ഡിവിഡികളും പുറത്തിറക്കിയിരിക്കുന്നത്.
രാജേഷ് പിള്ള സംവിധാനം ട്രാഫികിന് തിരക്കഥ ഒരുക്കിയത് ബോബി- സഞ്ജയ് കൂട്ടുകെട്ടായിരുന്നു. ശ്രീനിവാസന്‍, അനൂപ് മേനോന്‍, റഹ്‌മാന്‍, ആസിഫ് അലി, സായ് കുമാര്‍, കുഞ്ചാക്കോ ബോബന്‍, റോമ, സന്ധ്യ, രമ്യാ നമ്പീശന്‍, റീന ബഷീര്‍ എന്നിവരായിരുന്നു ചിത്രത്തിലെ താരങ്ങള്‍.