“ഭൂമിയുടെ അറ്റത്ത് ഒരു വീട്”

WEBDUNIA|
PRO
അനൂപ് മേനോന് മലയാള സിനിമയില്‍ ഇപ്പോള്‍ സ്വന്തമായ ഒരു ഇടമുണ്ട്. അത് തിരക്കഥ, കോക്ടെയില്‍, ട്രാഫിക് എന്നീ സിനിമകള്‍ക്ക് ശേഷമുണ്ടായതാണ്. അനൂപ് നായകനാകുന്ന ചിത്രങ്ങള്‍ ഒരുക്കാന്‍ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ ക്യൂവാണ്. അനൂപിന്‍റെ തിരക്കഥകള്‍ ലഭിക്കാനായി സംവിധായകരും കാത്തുനില്‍ക്കുന്നു.

അനൂപ് മേനോന്‍ നായകനാകുന്ന ‘മുല്ലശ്ശേരി മാധവന്‍‌കുട്ടി നേമം പി ഒ’ എന്ന സിനിമയ്ക്ക് ഒരുകോടി രൂപ സാറ്റലൈറ്റ് റൈറ്റ് കിട്ടിയത് അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. അനൂപിനെ കേന്ദ്രമാക്കി വലിയ പ്രൊജക്ടുകള്‍ രൂപപ്പെടാന്‍ ഇത് കാരണമായിട്ടുണ്ട്. എന്തായാലും അനൂപ് മേനോന്‍ നായകനാകുന്ന ഒരു പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. “ഭൂമിയുടെ അറ്റത്ത് ഒരു വീട്” എന്നാണ് സിനിമയുടെ പേര്.

‘നല്ലവന്‍’ എന്ന ചിത്രം സംവിധാനം ചെയ്ത അജി ജോണ്‍ ആണ് ഈ സിനിമ ഒരുക്കുന്നത്. വീട് നിര്‍മ്മിക്കുന്നതിനിടെ ഒരു കുടുംബത്തിന് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് ചിത്രത്തിന്‍റെ പ്രമേയം. കെ ആര്‍ വിജയ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും പ്രധാന താരങ്ങളാണ്.

കാര്‍ത്തിക് വിഷന്‍ നിര്‍മ്മിക്കുന്ന ഭൂമിയുടെ അറ്റത്തൊരു വീട് തിരുവനന്തപുരത്തും തമിഴ്നാട്ടിലെ തക്കലയിലുമായി ചിത്രീകരിക്കും. മേയ് അവസാനവാരമാണ് ഷൂട്ടിംഗ് തുടങ്ങുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :