ലാലിനെ വിട്ടു, ശ്രീനിവാസന്‍ മമ്മൂട്ടി ക്യാമ്പില്‍

WEBDUNIA|
PRO
‘പദ്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍’ എന്ന സിനിമയുയര്‍ത്തിയ വിവാദങ്ങള്‍ ഉടനെങ്ങും അവസാനിക്കുമെന്ന് തോന്നുന്നില്ല. മോഹന്‍ലാലിനെ ആ സിനിമയില്‍ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ശ്രമം നടന്നു എന്ന് ആരോപണമുയര്‍ന്നതോടെ മോഹന്‍ലാല്‍ ക്യാമ്പും ശ്രീനിവാസനും അകന്നു എന്നത് വസ്തുതയാണ്. മോഹന്‍ലാല്‍ അടുത്തെങ്ങും ഒരു ശ്രീനിവാസന്‍ ചിത്രവുമായി സഹകരിക്കാനുള്ള സാധ്യതയും കുറവാണ്.

സരോജ്കുമാറില്‍ ശ്രീനിവാസന്‍ മോഹന്‍ലാലിനെ മാത്രമല്ല കളിയാക്കിയത്. ചില ഡയലോഗുകളും മാനറിസങ്ങളും മമ്മൂട്ടിയെക്കുറിച്ചാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ മമ്മൂട്ടി ഇതൊന്നും കാര്യമാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

മമ്മൂട്ടി ഉടന്‍ തന്നെ ഒരു ചിത്രത്തില്‍ ശ്രീനിവാസനുമായി സഹകരിക്കുകയാണ്. നവാഗതനായ അനൂപ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിയും ശ്രീനിവാസനും ഒന്നിക്കുന്നത്.

അടുത്ത പേജില്‍ - മമ്മൂട്ടി സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍, ശ്രീനി എഞ്ചിനീയര്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :