Last Updated:
വെള്ളി, 19 ജൂണ്‍ 2015 (18:49 IST)
മൂന്നര പതിറ്റാണ്ടിലധികമായി മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അവര്‍ക്ക് എതിരാളികളില്ല. അവരോട് മത്സരിക്കാന്‍ കാലാകാലങ്ങളില്‍ വന്നിട്ടുള്ളവരൊക്കെ പരാജയപ്പെട്ട് പിന്മാറി, അല്ലെങ്കില്‍ തങ്ങളുടേതായ ചെറിയ കള്ളികളില്‍ ഒതുങ്ങി. അവര്‍ക്ക് വെല്ലുവിളിയുയര്‍ത്തും എന്ന് പ്രതീക്ഷിച്ചവരൊക്കെ പലപ്പോഴും ചെറിയൊരു പോരാട്ടം പോലും കാഴ്ച വയ്ക്കാതെ കീഴടങ്ങുന്ന കാഴ്ചകളും കണ്ടു.
മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ആരോഗ്യകരമായ മത്സരമുണ്ട് എന്നത് വസ്തുതയാണ്. ഇരുവരും നല്ല സിനിമകളിലൂടെ മത്സരിക്കുകയും ഇരുവരും വിജയിക്കുകയും ചെയ്യുന്നു. പുതിയൊരു എതിരാളി വന്നാല്‍, അവര്‍ വന്‍ വിജയങ്ങള്‍ സൃഷ്ടിച്ചാല്‍, അവരോട് മത്സരിക്കാന്‍ തക്ക വിധത്തിലുള്ള ചിത്രങ്ങളുമായി മമ്മൂട്ടിയും മോഹന്‍ലാലും എത്തിയിരിക്കും എന്നത് തീര്‍ച്ചയാണ്.
മറ്റുള്ള താരങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയാത്ത രീതിയില്‍ വ്യത്യസ്ത കഥാപാത്രങ്ങളെയും സിനിമകളെയും സൃഷ്ടിക്കാന്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും എപ്പോഴും കഴിയുന്നു. തങ്ങളോട് മത്സരിക്കുന്നവരുടെ സിനിമകളുടെ നിലവാരത്തേക്കാള്‍ മികച്ച പ്രൊജക്ടുകള്‍ പ്ലാന്‍ ചെയ്യുന്നതില്‍ മലയാളത്തിന്റെ മെഗാസ്റ്റാറുകള്‍ പ്രകടിപ്പിക്കുന്ന വൈഭവം അനുപമമാണ്.
ഇപ്പോള്‍ മലയാളത്തില്‍ നിവിന്‍ പോളി തരംഗമാണ്. നിവിന്‍ പോളിയുടെ സിനിമകള്‍ തുടര്‍ച്ചയായി വിജയം കാണുന്നു. സ്വാഭാവികമായും മമ്മൂട്ടിയും മോഹന്‍ലാലും നിവിന്‍ പോളി സിനിമകളുടെ വിജയങ്ങള്‍ നിരീക്ഷിക്കുന്നുണ്ടാവണം. നിവിന്‍ പോളിയുടെ സിനിമകള്‍ ഉയര്‍ത്തുന്ന മത്സരത്തെ എങ്ങനെ മറികടക്കണമെന്ന പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ടാവണം. അതിനുള്ള തെളിവുകളാണ് ഇനി വരുന്ന മമ്മൂട്ടി, മോഹന്‍ലാല്‍ സിനിമകള്‍.
വമ്പന്‍ പ്രൊജക്ടുകളാണ് മമ്മൂട്ടിയും മോഹന്‍ലാലും ഇനി പ്രേക്ഷകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്. നിവിന്‍ പോളിക്ക് അവയോട് മത്സരിച്ച് വിജയം കാണാനാകുമോ എന്ന് കാത്തിരുന്നുകാണാം.
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഇനി വരുന്ന തകര്‍പ്പന്‍ സിനിമകളുടെ വിശദാംശങ്ങള്‍ അടുത്ത പേജില്‍.
അടുത്ത പേജില്‍ - ഗ്രാന്‍ഡ് കളികള്‍ക്കായി വീണ്ടും മോഹന്‍ലാല്‍!